പരുമല : പൊതുസമൂഹം നന്മയുള്ളവരായി വളരുവാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരി.പരുമല തിരുമേനി ആരംഭിച്ചതെന്ന് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഗുരുവിന്‍ സവിധേ’ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരുമല സെമിനാരി എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ സംഗമത്തില്‍ പ്രശസ്ത സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ ഡോ. സൂര്യ കൃഷ്ണന്‍ ”പരുമലതോപ്പിലെ പരിമള മലരുകള്‍” എന്ന വിഷയത്തില്‍ കുട്ടികളോടും രക്ഷിതാക്കളോടും സ്നേഹ സംവാദം നടത്തി.
പരുമല സെമിനാരി മാനേജര്‍ യാക്കോബ് തോമസ് റമ്പാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഹെഡ്മാസ്റ്റര്‍ തോമസ് ടി. കുര്യന്‍, തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മിനി കുമാരി, സജീവ് കെ. മത്തായി, പി. ടി. തോമസ്, പീടികയില്‍ യോഹന്നാന്‍ ഈശോ, ജിനു രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.





