Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeEducationവിദ്യാസമുന്നതി സ്കോളർഷിപ്പിന്...

വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പിന് അർഹരായവരിൽ നിന്നും 2024-25 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

ഹൈസ്കൂൾ, ഹയർസെക്കണ്ടറി, ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ / സി.എം.എ / സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം / ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് (പിഎച്ച്.ഡി) എന്നീ വിഭാഗങ്ങളിലേക്കാണ് സ്കോളർഷിപ്പുകൾ ലഭ്യമാകുന്നത്. വിവിധ മത്സര പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.kswcfc.org വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാഹത്തട്ടിപ്പുവീരനെ കോന്നി പോലീസ് പിടികൂടി

കോന്നി: വിവാഹത്തട്ടിപ്പുവീരനെ ബലാൽസംഗക്കേസിൽ കോന്നി പോലീസ് പിടികൂടി. ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ്  വിവാഹത്തട്ടിപ്പുവീരൻ കുടുങ്ങിയത്. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിയും, കോന്നി പ്രമാടം പുളിമുക്ക് തേജസ്‌...

റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല പ്രവർത്തനോത്ഘാടനം

തിരുവല്ല : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല ശാഖയുടെ 2025-26 വർഷത്തെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും  ജീവകാരുണ്യ പദ്ധതിയിലേക്കുള്ള ധനസമാഹരണവും നഗരസഭ ചെയർപേഴ്സൺ അനു ജോർജ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ്...
- Advertisment -

Most Popular

- Advertisement -