Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമനുഷ്യന് വില...

മനുഷ്യന് വില കുറയുന്ന കാലഘട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പ്രസക്തി വലുത് : ഡോ. ഗീവർഗീസ് മാർ കൂറിലോസ്

തിരുവല്ല : മനുഷ്യനു മാത്രം വില കുറയുന്ന കാലഘട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പ്രസക്തി വലുതാണെന്ന് ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ പതിനാലാമത് സംസ്ഥാന സമ്മേളനം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ഡോ. പ്രകാശ് പി തോമസ് ,ദേശീയ സെക്രട്ടറി ശശികുമാർ കാളികാവ്, സംസ്ഥാന ഭാരവാഹികളായ ബുഷറ ചിറക്കൽ, എം. നജീബ്, മനാഫ് താനൂർ, വാഹിദ നിസാർ, അനാർക്കലി ഉണ്ണി, രജു ഐത്തിയൂർ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി ശശികുമാർ കാളികാവ് (പ്രസിഡൻ്റ് ), അനാർക്കലി ഉണ്ണി, അശ്വതി മഹേഷ്, മനാഫ് താനൂർ, വാഹിദ നിസാർ (വൈസ് പ്രസിഡന്റുമാർ), എം.നജീബ് (ജനറൽ സെക്രട്ടറി), ഗോപിനാഥൻ നായർ, റെജു ഐത്തിയൂർ, സമദ് മലപ്പുറം ( സെക്രട്ടറിമാർ), അനൂപ് തവര (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ദേശീയ വൈസ് പ്രസിഡണ്ടായി റിട്ട. ജഡ്ജ് എൻ. ലീലാമണിയെയും ദേശീയ സെക്രട്ടറിയായി ബി. കൃഷ്ണ കുമാറിനെയും ദേശീയ സമിതി അംഗങ്ങളായി പ്രദീപൻ മാളോത്ത്, ഡോ.ഷിബി പി വർഗീസ്, ചിറക്കൽ ബുഷറ എന്നിവരെയും ദേശീയ ചെയർമാൻ നോമിനേറ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐസ് ഫാക്ടറി റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഐസ് ഫാക്ടറി ഗേറ്റ് ആഗസ്റ്റ് 28ന് വൈകിട്ട് ആറ് മണി മുതൽ 29ന് വൈകിട്ട് ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള...

അണക്കെട്ട് തുറക്കും,ജാഗ്രത വേണം : ജില്ലാ കലക്ടര്‍

പത്തനംതിട്ട : പാടശേഖരങ്ങളിലുള്ള തോടുകളിലെ ഉപ്പ്‌വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിന് മണിയാര്‍ അണക്കെട്ടിലെ വെള്ളം തുറന്നുവിടുകയാണ്. അതിനാൽ പമ്പാനദിയില്‍ ജലനിരപ്പ് ഉയരാനിടയുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി,...
- Advertisment -

Most Popular

- Advertisement -