Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാരിൻ്റെ ഔദ്യോഗിക...

സർക്കാരിൻ്റെ ഔദ്യോഗിക കാര്യങ്ങൾക്കായി വാട്‌സ് ആപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ ദൈനം ദിന ഔദ്യോഗിക കാര്യങ്ങൾക്കായി വാട്‌സ് ആപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ യു.എ ലത്തീഫ് എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാർ വകുപ്പിലെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതിനായി വാട്‌സ് ആപ്പ് പോലുള്ള നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടില്ല. സർക്കാർ വകുപ്പുകളിൽ ഔദ്യോഗികമായി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉപയോഗിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒഫീഷ്യൽ ഇ മെയിൽ വഴിയും ഇ-ഓഫീസ് സംവിധാനം വഴിയുള്ള ഇന്റർ- ഇൻട്രാ കമ്യുണിക്കേഷൻ സംവിധാനം മുഖേനയുമാണ് കത്തിടപാടുകൾ നടത്താൻ നിർദേശം നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സർക്കാർ ഓഫീസുകൾ ഡിജിറ്റൽ ആയി മാറിയ ശേഷം പേപ്പറുകളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിവസ്തു കൈവശം വച്ച അതിഥി തൊഴിലാളി പിടിയിൽ

ആറന്മുള: കഞ്ചാവ് കലർന്ന മിഠായി രൂപത്തിലുള്ള ലഹരിവസ്തു കൈവശം വച്ച അതിഥി തൊഴിലാളി പിടിയിലായി. ഉത്തർപ്രദേശ് ഗോരക്പൂർ ബിസാര വില്ലേജിൽ റൂദാൽ എന്ന സ്ഥലത്ത് റാം ഹുസില (50) ആണ് ആറന്മുള പോലീസിന്റെ...

റോഡിൽ തലകറങ്ങിവീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണ്ണർ

തിരുവനന്തപുരം : ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് റോഡിൽ വീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ .ഗവർണർ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് പ്രമേഹം കൂടിയതിനെ...
- Advertisment -

Most Popular

- Advertisement -