Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiആലുവയിൽ 12...

ആലുവയിൽ 12 വയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകനെന്നു പൊലീസ്:പോക്സോ ചുമത്തും

ആലുവ:ആലുവയിൽ നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകളെ അങ്കമാലിയിൽ കണ്ടെത്തുമ്പോൾ ഒപ്പമുണ്ടായിരുന്നത് കാമുകനെന്നു പൊലീസ്. മുർഷി​ദാബാദ് സ്വദേശിയായ ഇയാളുമായി രണ്ട് വർഷത്തിലേറെയായി പെൺകുട്ടി പ്രണയത്തിലായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കാമുകനെതിരെ പോക്സോ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകുന്നേരമാണ് കടയിൽ പോയ 12 വയസ്സുകാരിയെ കാണാതായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ രാത്രിയിൽ അങ്കമാലിയിൽ നിന്ന് കാമുകനും മറ്റൊരാൾക്കും ഒപ്പം കണ്ടെത്തുകയായിരുന്നു. ഇവിടെ ഇതര സംസ്ഥാന തൊഴിലാളികൾ‌ താമസിക്കുന്ന സ്‌ഥലത്തു നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി കേസിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ മുൻമുഖ്യമന്ത്രി പിണറായിവിജയൻ അടക്കമുള്ളവർക്കെതിരേ അഴിമതി തടയൽ നിയമപ്രകാരം എഫ്.ഐ.ആർ. രേഖപ്പെടുത്തി അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു .ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ...

സന്നിധാനത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ തുടങ്ങി

ശബരിമല : സന്നിധാനത്ത് വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ഇതിന്റെ ചുമതലയുള്ള സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. സംഗീതിന്റെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -