Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ നവരാത്രി...

ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സത്തിന് തിരിതെളിഞ്ഞു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാ ദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പ്രശസ്തരായ സംഗീതജ്ഞരും, കലാകാരന്മാരും, കലാകാരികളും പങ്കെടുക്കും. സംഗീതാർച്ചനയ്ക്ക് പുറകെ ഭരതനാട്യം, കുച്ചിപ്പുടി കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, തെയ്യം, കോലം തുടങ്ങിയവയും അരങ്ങേറും.

നവരാത്രി ദിനങ്ങളിൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്കും വിജയദശമി നാളിൽ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുട്ടികൾക്കും ആവശ്യമായ ക്രമികരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോസ് കൂടിയ മയക്കുഗുളിക വേണം : പൊന്നാനി ആശുപത്രിയിൽ കത്തിവീശി യുവാവിന്റെ ഭീഷണി

മലപ്പുറം : പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോസ് കൂടിയ മയക്കുഗുളികയ്ക്ക് വേണ്ടി ഡോക്ടർക്ക് നേരെ കത്തിവീശി യുവാവിന്റെ പരാക്രമം.ചൊവ്വാഴ്ച രാത്രി 10.50-ഓടെയായിരുന്നു സംഭവം. അമിത ശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ...

ജവാഹർ ബാൽ മഞ്ച് ചിത്രരചനാ മത്സരം നടത്തി

പത്തനംതിട്ട : ജവാഹർ ബാൽ മഞ്ച് നടത്തിയ ചാച്ചാജി നാഷണൽ ഗോൾഡ് മെഡൽ ജില്ലാ തല ചിത്രരചനാ മത്സരം കെ. പി.സി.സി.സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.വാഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ...
- Advertisment -

Most Popular

- Advertisement -