Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവേനല്‍ ചൂടിന്റെ...

വേനല്‍ ചൂടിന്റെ കാഠിന്യം അതിരൂക്ഷമാകുന്നു : വൈദ്യുതി ഉപയോഗം പ്രതിദിനം 115 ദശലക്ഷം യൂണിറ്റ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂടിന്റെ കാഠിന്യം അതിരൂക്ഷമായി തുടരുന്നതിനിടെ വൈദ്യുതി ഉപയോഗവും ഉയർന്നു. കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിലെല്ലാം വൈദ്യുതി ഉപയോഗം പ്രതിദിനം 115 ദശലക്ഷം യൂണിറ്റിനു മുകളിലാണ്.

ശനിയാഴ്ച സംസ്ഥാനത്ത് ആകെ വൈദ്യുതി ഉപയോഗം 115. 075 ദശലക്ഷം യൂണിറ്റായിരുന്നു. ഏപ്രില്‍ 24 വെള്ളിയാഴ്ചത്തെ ഉപയോഗം 116.48 ദശലക്ഷം യൂണിറ്റായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും 115 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു വൈദ്യുതി ഉപയോഗം. ഈ മാസം 18ന് സംസ്ഥാനത്ത് 117 ദശലക്ഷം യൂണിറ്റെന്ന റിക്കാർഡ് കടന്നിരുന്നു.

വേനല്‍ കാഠിന്യം തുടരുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും വൈദ്യുതി ഉപയോഗം കൂടാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു.സര്‍വീസ് പെന്‍ഷൻകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യു.ജി.സി., എ.ഐ.സി.ടി.ഇ., മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ...

പരുമലയിൽ പരിസ്ഥിതിവാരം ആരംഭിച്ചു

പരുമല: അഖില മലങ്കര പ്രാർത്ഥനയോഗത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി വാരം ആരംഭിച്ചു.  സുന്നഹദോസ് സെക്രട്ടറി  ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പരുമല പള്ളി പരിസരത്ത് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പരുമല സെമിനാരി മാനേജർ പോൾ...
- Advertisment -

Most Popular

- Advertisement -