Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsശബരി റെയില്‍പ്പാതയ്ക്കായി...

ശബരി റെയില്‍പ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി

തിരുവനന്തപുരം : അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതി. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് 303.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. എറണാകുളം ജില്ലയില്‍നിന്ന് 152.05 ഹെക്ടറും ഇടുക്കിയില്‍നിന്ന് 31.64 ഹെക്ടറും കോട്ടയത്തുനിന്ന് 119.8 ഹെക്ടറുമാണ് ഏറ്റെടുക്കുന്നത്.

ഏറ്റെടുക്കുന്ന ഭൂമിയുടെ സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉത്തരവിലുണ്ട്. എറണാകുളം ജില്ലയില്‍ 17 വില്ലേജുകളിലെയും ഇടുക്കിയില്‍ മൂന്നിടത്തെയും കോട്ടയത്ത് 13 വില്ലേജുകളിലെയുമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഉത്തരവിറങ്ങിയതോടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.

അങ്കമാലിയില്‍നിന്ന് കാലടി വരെയുള്ള റെയില്‍വേ ലൈന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 111 കിലോമീറ്ററാണ് നിര്‍ദിഷ്ട പദ്ധതി.
പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാരാണ് നല്‍കുക. ഇതുപ്രകാരം കിഫ്ബി വഴി 1900 കോടി രൂപ നല്‍കും. ഭൂമി ഏറ്റെടുക്കാനുള്ള തുകയും ഇതില്‍പ്പെടും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിലക്കയറ്റം പിടിച്ചു നി‍ർത്താൻ  പിണറായി സർക്കാർ വിപണിയിൽ  ഒന്നും ചെയ്യുന്നില്ല:  രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഓണം അടുക്കുമ്പോഴും വിലക്കയറ്റം പിടിച്ചു നി‍ർത്താൻ  പിണറായി സർക്കാർ വിപണിയിൽ  ഒന്നും ചെയ്യാൻ തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. അരി മുതൽ മത്സ്യമാംസാദികൾ വരെ എല്ലാത്തിനും  തീവിലയാണ്. ഓണമടുക്കുന്നതോടെ...

കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് ഇ ഡി : എ സി മൊയ്തീൻ, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവർ പ്രതികൾ

കൊച്ചി : കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചു.സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ, എം.എം.വർഗീസ്, കെ.രാധാകൃഷ്ണൻ എംപി എന്നിവരുള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട് .പാർട്ടിയെയും പ്രതി പട്ടികയിൽ...
- Advertisment -

Most Popular

- Advertisement -