Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ ഭാര്യയേയും...

തൃശൂരിൽ ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

തൃശ്ശൂർ : തൃശൂരിൽ ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു .തൃശൂര്‍ വലപ്പാട് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്. ഭാര്യ വിസ്മയ (30), മകന്‍ ദക്ഷിൻ (4) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിജേഷ് സ്വയം കഴുത്ത് മുറിച്ചു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു .

വിസ്മയയുടെ കരച്ചില്‍ കേട്ടെത്തിയ സഹോദരന്‍ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.അമ്മയേയും കുഞ്ഞിനേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബവഴക്കാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമൂഹത്തിന്റെ ആരോഗ്യവളർച്ചയിൽ നേഴ്സ്മാരുടെ സേവനം നിസ്തുലം: റെജി ജോർജ്

തിരുവല്ല : ആരോഗ്യ സംരക്ഷണത്തിൽ നഴ്സുമാരുടെ അചഞ്ചലമായ പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും അവരുടെ സമർപ്പണം കാരുണ്യം സേവന സന്നദ്ധത എന്നിവ സൗഖ്യത്തിലേക്കും പുതുജീവനിലേക്കും നയിക്കുമെന്നും  വൈഎംസിഎ ദേശീയ ട്രഷറർ റെജി ജോർജ് പറഞ്ഞു. വൈഎംസിഎ സൗത്ത്...

നബാർഡിന് നാല് പുതിയ ജില്ലാ ഓഫീസുകൾ

തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ കാർഷിക - ഗ്രാമവികസന ബാങ്കിൻ്റെ (നബാർഡ്) എറണാകുളം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലാ ഓഫീസുകൾ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്ത് നബാർഡിൻ്റെ റീജിയണൽ ഓഫീസിൽ നടന്ന...
- Advertisment -

Most Popular

- Advertisement -