Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsഫിഷറീസ് എക്‌സ്റ്റന്‍ഷന്‍...

ഫിഷറീസ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ പരീക്ഷ : പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം : ഫിഷറീസ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ പരീക്ഷ ക്രമക്കേടിൽ പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍.ബൈജുവിനും അംഗങ്ങള്‍ക്കും എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.ക്രമക്കേടിലൂടെ അർഹരായ ഉദ്യോഗാർത്ഥികളുടെ നിയമനാവസരം നഷ്ടപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം.

നേമം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമം 7, 13(1)(എ), ഐപിസി 409 എന്നീ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നാലെയാണ് ഖാദി ബോർഡ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, എംവിഡി അസിസ്റ്റന്റ് ഇൻസ്പെക്ടർ പരീക്ഷകളിലും ക്രമക്കേട് ആരോപണങ്ങൾ ഉയർന്നത്. കുറ്റം തെളിഞ്ഞാല്‍ പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അൻപതിലധികം നായകൾ : അടിയന്തര യോഗം വിളിച്ച്‌ മേയർ വി വി രാജേഷ്

തിരുവനന്തപുരം : തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ നായ വളർത്തൽ പ്രശ്നത്തിൽ അടിയന്തര യോഗം വിളിച്ച്‌ മേയർ വി വി രാജേഷ്. ഇവർ വളർത്തുന്ന അൻപതിലധികം നായകൾ കാരണം പുറത്തിറങ്ങാൻ പോലുമാകാതെ...

കാലവര്‍ഷം ശക്തമായി : വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായി. വരുന്ന അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....
- Advertisment -

Most Popular

- Advertisement -