Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsരോഗിയെ ആശുപത്രിയിലെത്തിക്കാൻ...

രോഗിയെ ആശുപത്രിയിലെത്തിക്കാൻ വന്ന അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി

തിരുവല്ല:  കുറ്റൂർ തെങ്ങേലിയിൽ അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ വന്ന അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി. പിന്നീട് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ലോറിയുടെ സഹായത്തോടെയാണ് വാഹനം കരകയറ്റിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുറ്റൂർ–തെങ്ങേലി റോഡിലെ ആഞ്ഞിലിമൂട്ടിൽപ്പടിയിൽ സംഭവം.

ആറടിയോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടന്ന ഭാഗത്തുകൂടി കടക്കുന്നതിനിടെ അഗ്നിശമനസേനയുടെ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറി പ്രവർത്തനം നിലയ്ക്കുകയായിരുന്നു. പ്രദേശവാസികളും അഗ്നിശമനസേനാംഗങ്ങളും ചേർന്ന് വാഹനം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടർന്ന് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തലയാർ സ്വദേശി രതീഷിന്റെ ലോറി എത്തിച്ച് വടംകെട്ടി വാഹനം സുരക്ഷിതമായി കരക്കെത്തിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെന്റ്ചാവറ ട്രോഫി – ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം ഏഴാം ദിനം

ചങ്ങനാശ്ശേരി : സർഗക്ഷേത്രയിൽ കലയുടെ ആവേശം പ്രേക്ഷകരിലുണർത്തി സെന്റ്ചാവറ ട്രോഫി - ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം പുരോഗമിക്കുന്നു.ഏഴാം ദിനമായ ഇന്നലെ ഭാരത് കമ്മ്യൂണിക്കേഷൻസിന്റെ ആലപ്പുഴയുടെ വീട്ടമ്മ അരങ്ങേറി. ഇൻഡ്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയാറാം...

മാരാരിക്കുളം തെക്ക്  പഞ്ചായത്ത് കുടിവെള്ള പദ്ധതി:  ഉദ്ഘാടനം നാളെ

ആലപ്പുഴ: മാരാരിക്കുളം തെക്ക്  ഗ്രാമ പഞ്ചായത്തിലെ കാട്ടൂരിൽ 6.22 കോടി രൂപ മുടക്കി നിർമ്മിച്ച  വാട്ടർ ടാങ്കിൻ്റെ ഉദ്ഘാടനവും 38.26 കോടിയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ നിർമ്മാണ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി...
- Advertisment -

Most Popular

- Advertisement -