Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി ബില്ല്...

വൈദ്യുതി ബില്ല് 1000 രൂപ വരെ  പണമായി സ്വീകരിക്കാനുള്ള തീരുമാനവുമായി  കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കണം.

ബോർഡിൽ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായ നടപടി ക്രമമാണ്. അധികം വരുന്ന ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്കു പുനര്‍വിന്യസിക്കുകയോ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി സ്ഥലം മാറ്റുകയോ ചെയ്യും. ഒരേ കെട്ടിടത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നിടത്തും ഒരു കൗണ്ടറേ ഇനിയുണ്ടാവുകയുള്ളു എന്ന് കെഎസ്ഇബി അറിയിച്ചു.

ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിനും മാറ്റം വരുത്താനാണ് തീരുമാനം. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ പണം സ്വീകരിച്ചിരുന്നത് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെ മാത്രമാക്കി ചുരുക്കി. 70 ശതമാനം ബില്ലുകളും ഇപ്പോള്‍ ഓണ്‍ലൈനായാണ് അടയ്ക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം.ജി.ഒ.സി.എസ്.എം രാജ്യാന്തര സമ്മേളനം തുടങ്ങി

മുംബൈ: മാർ ​ഗ്രീ​ഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ( എം.ജി.ഒ.സി.എസ്.എം) 117 ാമത് രാജ്യാന്തര സമ്മേളനത്തിന് റോഹയിൽ തുടക്കമായി. മുംബൈ ഭദ്രാസനത്തിന്റെ ആതിഥേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം ഭദ്രാനസനാധിപൻ ​​ഗീവർ​ഗീസ് മാർ കൂറിലോസ്...

ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥത ; റിയാസ് : പത്ത് വർഷത്തെ റീൽസും വീണമീട്ടലുമാണ് പ്രശ്‌നമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : നിയമസഭയിൽ ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും വാക്‌പോര്.ആരോഗ്യ മേഖലയിലെ കേരള മോഡലിനു തകർച്ച നേരിടുന്നുവെന്ന് ആരോപിച്ചു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകി .ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥതയാണെന്ന് അടിയന്തര...
- Advertisment -

Most Popular

- Advertisement -