Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണംവിട്ട മിനി...

നിയന്ത്രണംവിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി. ഒരാൾക്ക് പരുക്കേറ്റു

തിരുവല്ല: തിരുവല്ലയിൽ നിയന്ത്രണംവിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി ഒരാൾക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ തൃശ്ശൂർ സ്വദേശി ഗിരീഷ് (35 )ആണ് പരുക്കേറ്റത്. പെരുംന്തുരുത്തി നാലുകോടി റെയിൽവേ ഗേറ്റിനു സമീപം ഇന്ന് പുലർച്ചെ 4.15 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ  ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ലോറിയുടെ മുൻവശം മുറിച്ചുമാറ്റിയാണ് ഗിരീഷിനെ പുറത്ത് എടുത്തത്.

തെങ്ങണ ഭാഗത്തു നിന്നും വാഹനം ഓടിച്ചു വരവേ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ കാലിന് ഗുരുതര പരിക്കേറ്റ ഗിരീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

61-ാ മത് ശ്രീഗോശാലകൃഷ്ണ ജലോത്സവം : ആഘോഷ സമിതി രൂപികരിച്ചു

തിരുവല്ല : സെപ്റ്റംബർ 11-ാം തീയ്യതി ചിങ്ങമാസത്തിലെ അശ്വതി നാളിൽ പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടക്കുന്ന ചരിത്ര പ്രസിദ്ധവും ആചാരപരവുമായ ശ്രീഗോശാലകൃഷ്ണ ജലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ജലോത്സവ കമ്മറ്റി രൂപീകരിച്ചു. ശ്രീഗോശാലകൃഷ്ണ സേവാ...

പായിപ്പാട് ബി എഡ് കോളേജിൽ ഓണാഘോഷം

ചങ്ങനാശ്ശേരി: പായിപ്പാട് ബി എഡ് കോളേജിൽ ഓണാഘോഷപരിപാടികൾ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർപേഴ്സൺ അഭിലാഷ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്വൈസർ ഡോ.പ്രിജിമോൾ,  എൻ.എസ്.എസ്...
- Advertisment -

Most Popular

- Advertisement -