Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAdoorനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു

അടൂർ: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത്(32)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ  തെങ്ങുംന്താര ജംക്ഷനിലാണ് അപകടം നടന്നത്.

കെ.പി. റോഡിൽ അടൂർ ഭാഗത്ത് നിന്നും നൂറനാട്ടുള്ള വീട്ടിലേക്ക് പോകുന്ന വഴി വിജിത്ത് സഞ്ചരിച്ചിരുന്ന കാർ റോഡിന് ഇടത് വശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സൗദിയിൽ പ്ലമ്പർ ആയി ജോലി നോക്കിയിരുന്ന വിജിത്ത് ഒന്നര മാസം മുമ്പാണ് നാട്ടിൽ എത്തിയത്.

വിജയൻ – രതി ദമ്പതികളുടെ മകനാണ് . ബിബിൻ സഹോദരനാണ്. അപകടത്തിൽ വാഹനത്തിൽ  ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് നിസാര പരുക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും  കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു തീർഥാടകൻ മരിച്ചു

റാന്നി : മന്ദിരം പടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു തീർഥാടകൻ മരിച്ചു. കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് പരുക്ക്. ഇന്ന് 1.45 ന്...

എലോൺ മസ്‌ക് ട്രംപ് സർക്കാരിന്റെ ഡോജിൽ നിന്ന് പടിയിറങ്ങി

വാഷിംഗ്‌ടൺ : യുഎസ് സർക്കാരിന്റെ പ്രത്യേക സർക്കാർ ഏജൻസിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയിൽ (ഡോജ് ) നിന്ന് പടിയിറങ്ങി എലോൺ മസ്‌ക്. ഡോജിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തന്റെ...
- Advertisment -

Most Popular

- Advertisement -