Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsക്രിമിനൽ കേസുകളിലെ...

ക്രിമിനൽ കേസുകളിലെ പ്രതി വെട്ടുകേസിൽ പിടിയിൽ

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് വെട്ടുകേസിൽ പിടിയിലായി. കുമ്പഴ നാൽക്കാലിക്കൽപ്പടി തൊണ്ടിയാനിക്കുഴി വീട്ടിൽ സഞ്ജു (22) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. മൈലപ്ര കുമ്പഴ തൊണ്ടിയാനിക്കുഴി വീട്ടിൽ സുഭാഷി(42)നെ വീട്ടിൽ കയറി വെട്ടുകത്തി കൊണ്ട് വെട്ടിയ കേസിലാണ് അറസ്റ്റ്.

സഞ്ജുവിനെതിരെ പോലീസിൽ പരാതി കൊടുത്തതിന്റെ വൈരാഗ്യത്താലായിരുന്നു ആക്രമണം. വെള്ളി രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അസഭ്യം വിളിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും കയ്യിൽ കരുതിയ വെട്ടുകത്തി കൊണ്ട് തലയ്ക്ക് നേരേ വെട്ടുകയായിരുന്നു. സുഭാഷ് ഇടതുകൈകൊണ്ട് തടഞ്ഞപ്പോൾ വിരലുകൾക്ക് പരിക്കേറ്റു. ഇയാളുടെ മൊഴിപ്രകാരം  കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്കായുള്ള അന്വേഷണത്തിൽ നാൽക്കാലിക്കൽ പടിയിൽ സംശയകരമായി സാഹചര്യത്തിൽ കണ്ട് പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെടാൻ മുതിർന്നു.

സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.  പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2020 മുതൽ രജിസ്റ്റർ ചെയ്ത 6 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സഞ്ജു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ആശയങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നാഷണൽ ഡെമോക്രാറ്റിക്‌ അലയൻസിന്റെ ഭാഗമായതായി ബിജെപി കേരള പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. മാരാർജി...

ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ്

ധാക്ക : 2024ൽ ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ബംഗ്ലാദേശിന്റെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നു.തിരഞ്ഞെടുപ്പിനൊപ്പം ഭരണഘടനയിൽ ചില മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതിൽ ഹിതപരിശോധനയും നടത്തുന്നുണ്ട്.പുതിയ ബംഗ്ലദേശിന്റെ പിറന്നാൾ ആണെന്ന് വോട്ട് രേഖപ്പെടുത്തിയതിനുപിന്നാലെ ഇടക്കാല സർക്കാരിന്റെ...
- Advertisment -

Most Popular

- Advertisement -