Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeCareerകെ.സുരേന്ദ്രൻ നവീൻ...

കെ.സുരേന്ദ്രൻ നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ചു

പത്തനംതിട്ട : കണ്ണൂർ എഡി എം ആയിരുന്ന നവീൻ ബാബുവിന്റെ കൊലപാതകത്തിൽ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ തങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം ആണെന്ന് തെളിയിക്കാനുള്ള നാടകമാണ് സിപിഎം നടത്തിയത്. സിപിഎം ആ കുടുംബത്തിനോട് കാണിച്ചത് പൊറുക്കാനാവാത്ത ചതിയാണ്.

പത്തനംതിട്ടയിലെ സിപിഎം നേതൃത്വം കുടുംബത്തിനൊപ്പം ആണെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിച്ചത് ഇരട്ടത്താപ്പാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കണ്ണൂർ ഘടകവും തുടക്കം മുതൽ അവസാനം വരെ കൊലയാളികൾക്കൊപ്പമായിരുന്നു. എല്ലാം സിപിഎമ്മിന്റെ തട്ടിപ്പാണെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന് ബോധ്യമായിരിക്കുകയാണ്. അതുകൊണ്ടാണ് അവസാനത്തെ ആശ്രയമായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിച്ചത്.

ഈ കേസിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം കൂടിയേ തീരൂ. നീതിപീഠം അവർക്ക് മുന്നിൽ കണ്ണു തുറക്കും എന്ന് തന്നെയാണ് വിശ്വാസം. കേരളത്തിന്റെ മനസാക്ഷി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

ജില്ലാ പ്രസിഡൻ്റ് വിഎ സൂരജ്, ദേശീയ കൗൺസിൽ അംഗം വിക്ടർ ടി തോമസ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പറക്കോട് – കൊടുമൺ റോഡിന്  2.5 കോടി രൂപ  അനുവദിച്ചു : ഡെപ്യൂട്ടി സ്പീക്കർ

അടൂർ : പറക്കോട് കൊടുമൺ റോഡിന് 2.5 കോടി രൂപ അടങ്കൽ തുക അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പറക്കോട് മുതൽ ചിരണിക്കൽ വരെയുള്ള ഭാഗം ബി എം ബി...

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് 19കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണ് 19 കാരന് ദാരുണാന്ത്യം.പരുമ്പല്ലൂർ സ്വദേശി അക്ഷയ് കൃഷ്ണനാണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അക്ഷയ്. പുതുതായി നിർമിച്ച...
- Advertisment -

Most Popular

- Advertisement -