Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiദേശീയ മയക്കുമരുന്നു...

ദേശീയ മയക്കുമരുന്നു ഹെൽപ്പ് ലൈൻ മാനസിനു തുടക്കം കുറിച്ചു

ന്യൂ ഡൽഹി : കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന മയക്കുമരുന്ന് ഏകോപന കേന്ദ്രത്തിന്റെ (NCORD) ഏഴാം ഉന്നതതല യോഗത്തിൽ ദേശീയ മയക്കുമരുന്നു ഹെൽപ്പ് ലൈൻ ‘മാനസി’ന് (മാദക് പദാർഥ് നിഷേധ് ആസൂചനാ കേന്ദ്ര്) തുടക്കംകുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരായ പോരാട്ടം അതീവ ഗൗരവത്തോടെയാണു നടക്കുന്നതെന്നും യജ്ഞമായി അതു മുന്നോട്ടുകൊണ്ടുപോകുന്നതിൽ നമ്മൾ വിജയിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടം വളരെ പ്രധാനപ്പെട്ടതാണെന്നും അതു ഗൗരവത്തോടെ കാണണമെന്നും മുൻഗണന നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാനസിന് 1933 എന്ന ടോള്‍ ഫ്രീ നമ്പറും ഒരു വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും ഉമാംഗ് ആപ്പും ഉണ്ടായിരിക്കും, അതുവഴി പൗരൻമാർക്ക് മയക്കുമരുന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍, സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ എന്‍സിബിയുമായി 24 മണിക്കൂറും ബന്ധപ്പെടാനാകും. മയക്കുമരുന്ന് ദുരുപയോഗം, ഡീ-അഡിക്ഷന്‍, പുനരധിവാസം തുടങ്ങിയ അവരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളോ കച്ചവടം ,കടത്ത് അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട കൂടിയാലോചന എന്നിങ്ങനെ ഏതു വിവരവും ഇതുവഴി പങ്കുവയ്ക്കാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ സൃഷ്ടിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  പ്രഖ്യാപിച്ചു. സൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകൾ. മുൻപ് ലേ, കാർ​ഗിൽ...

എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു.ക്ഷേത്ര സന്നിധിയിൽ നടന്ന ഭദ്രദീപ പ്രകാശനം കാസർഗോഡ് എ എസ് പി നന്ദഗോപൻ IPS നിർവഹിച്ചു.തുടർന്നു പ്രത്യേകം തയ്യാറാക്കിയ...
- Advertisment -

Most Popular

- Advertisement -