Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള വള്ളസദ്യയ്ക്ക് ...

ആറന്മുള വള്ളസദ്യയ്ക്ക്  നാളെ  ഊട്ടുപുരയിൽ അഗ്നി പകരും

ആറന്മുള : പാർത്ഥസാരഥി‬‭ ക്ഷേത്രത്തിലെ‬‭ പ്രസിദ്ധമായ വള്ളസദ്യകൾക്ക് ആരംഭം കുറിച്ച്‬ പാചകപ്പുരയിലെ‬‭ അടുപ്പിൽ‬‭ അഗ്നിപകരുന്ന‬‭ ചടങ്ങ്‬‭ നാളെ (ശനി)‬‭ രാവിലെ‬‭ 8‬‭നും 8.40 നും മധ്യേ നടക്കും. ക്ഷേത്ര‬‭ശ്രീകോവിലിൽ‬‭ നിന്നും കൊണ്ടുവരുന്ന‬‭ ഭദ്രദീപം ഊട്ടുപുരയിൽ‬‭ എത്തിച്ച്‬‭ പള്ളിയോട‬‭സേവാസംഘം  പ്രസിഡന്റ് കെ വി സാംബദേവൻ നിലവിളക്ക് കൊളുത്തും. തുടർന്ന്‬‭ മുതിർന്ന‬‭ പാചകക്കാരൻ‬ അടുപ്പിലേക്ക്‬‭ അഗ്നി‬‭ പകരുന്നതോടെ വള്ളസദ്യയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കി തുടങ്ങും.
‬‭‬‭
‬‭തിരുവിതാംകൂർ‬‭ദേവസ്വം ബോർഡിന്റെയും ഭക്തജനങ്ങളുടെയും സഹായത്തോടെയാണ്‬‭ പള്ളിയോട‬‭സേവാസംഘം
‬വള്ളസദ്യ‬‭ ക്രമീകരിക്കുന്നത്.‬‭ ഹൈക്കോടതിയുടെ‬‭നിർദ്ദേശപ്രകാരം
‬രൂപീകരിച്ചിട്ടുള്ള ‬‭നിർവ്വഹണ‬‭ സമിതി‬‭യാണ്‬‭ വള്ളസദ്യകൾക്ക്‬‭ നേതൃത്വം നൽകുന്നത്.‬‭ ‬

പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ  രമേഷ് മാലിമേൽ, വൈസ് പ്രസിഡന്റ് സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്,‬‭ ദേവസ്വം അസി. കമ്മീഷണർ‬‭ആർ രേവതി അഡ്മിനിസ്ട്രേറ്റീവ്‬‭ ഓഫീസർ‬‭ കെ .കെ ഈശ്വരൻ നമ്പൂതി, ക്ഷേത്ര‬‭ ഉപദേശക‬‭ സമിതി‬‭പ്രസിഡന്റ്‬‭ സുധീർ, ഭക്തജന‬‭പ്രതിനിധികളായ‬‭ ഡോ കെ.ജി.‬‭ ശശിധരൻ‬‭പിള്ള‬‭ (കോഴഞ്ചേരി‬‭ ), രവീന്ദ്രനായർ‬ (മാലക്കര)‬‭ തുടങ്ങിയവർ നേതൃത്വം നൽകും.

ക്ഷേത്രത്തിൽ ‬‭പത്തുവള്ളസദ്യകളും, സമീപത്തുള്ള‬‭ സദ്യാലയങ്ങളിലായി‬‭ അഞ്ചു‬വള്ളസദ്യകളും നടത്തുന്നതിന്‬‭ സൗകര്യമുണ്ട്‬‭. ദിവസേന‬‭ 15‬‭ വള്ളസദ്യകൾ‬‭ വരെ‬ നടത്തുന്നതിനുള്ള‬‭ ക്രമീകരണങ്ങളാണ്‬‭ ചെയ്തിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്:  56 കാരന്  തടവും പിഴയും

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 56 കാരന് ഇരുപത്തി നാലര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണടി കന്നിമല കഴുത്തുംമൂട്ടിൽ സോമനെയാണ് അടൂർ അതിവേഗ സ്‌പെഷ്യൽ കോടതി...

ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ ഐഎസ് ഭീകരസംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിച്ച രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഐസിസ് ഭീകരരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലും ഭോപ്പാലിലും നടത്തിയ റെയ്‌ഡിനെത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് .പ്രതികൾ ഐഎസുമായി ബന്ധമുള്ളവരാണെന്നും...
- Advertisment -

Most Popular

- Advertisement -