Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ആടി...

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ആടി പെരുന്തിരമൃതുപൂജ 17-ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ആനികളഭത്തോടനുബ ന്ധിച്ചുളള ആടി പെരുന്തിരമൃതുപൂജ 17-ന് ക്ഷേത്ര തന്ത്രി തരണ നല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. അന്നേ ദിവസം ഭഗവാന് കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകവും, തേൻ അഭിഷേകവും ഉണ്ടായിരിക്കുന്നതാണ്.

ഈ ദിവസം  ഭക്തജനങ്ങൾക്ക് പുലർച്ചെ  നിർമ്മാല്യദർശനം കഴിഞ്ഞ്
രാവിലെ 06.30 മണി മുതൽ 07.00 മണി വരെയും ശേഷം  10.00
മണി മുതൽ 11.00 മണി വരെ മാത്രമേ ദർശനം ഉണ്ടായിരിക്കുകയുളളൂ.

വൈകിട്ട്  4.30  മുതൽ 6 മണി വരെ ദർശനവും തുടർന്ന് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശ്രീഭൂതബലിയും 08.30 മണിയോടു
കൂടി ശ്രീബലി എഴുന്നളളിപ്പും ഉണ്ടായിരിക്കുന്നതാണ്.അത്താഴ
ശീവേലിക്ക് ശേഷം ദർശനം ഉണ്ടായിരിക്കുന്നതല്ല. കലശദർശന സമയം രാവിലെ 8 മണി മുതൽ 9 മണിവരെയുമാണ്.

അഭിഷേകം ചെയ്യ്ത  തേൻ, നെയ്യ് എന്നീ പ്രസാദങ്ങൾ ഭക്തജനങ്ങൾക്ക്
ക്ഷേത്രത്തിന്റെ നാലുനടകളിലുമുളള കൗണ്ടറുകൾ വഴി ശീട്ടാക്കി വാങ്ങാ
വുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാർഗിൽ വിജയത്തിൻ്റെ 25-ാo വാർഷികം പത്തനംതിട്ടയിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു.

പത്തനംതിട്ട : കാർഗിൽ വിജയത്തിൻ്റെ 25-ാo വാർഷികം പത്തനംതിട്ടയിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. യുദ്ധത്തിൽ ജീവൻ ത്യജിച്ച ധീര സൈനികരുടെ സ്മരണക്കായി സൈനികരും,  അർധ സൈനികരും, പൂർവ്വ സൈനികരുമടക്കം നിരവധി വ്യക്തികളും സംഘടനകളും...

ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകം ഭൂമിയിൽ മടങ്ങിയെത്തി

ന്യൂയോർക്ക് : ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി.ഇന്ത്യൻ സമയം രാവിലെ 9.30നായിരുന്നു പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ ലാൻഡ് ചെയ്തത്.ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിൽ ഉണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -