Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ നടന്ന...

ഡൽഹിയിൽ നടന്ന ദുർ​ഗാപൂജ ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

ന്യൂഡൽഹി: മഹാഷ്ഠമിയോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ദുർ​ഗാപൂജ ആഘോഷത്തിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിലാണ് പ്രത്യേക പൂജാചടങ്ങുകൾ നടന്നത്. സന്ദർശനത്തിന് ശേഷം കാർലി ബാരി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി. ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയോടൊപ്പമാണ് പ്രധാനമന്ത്രി പൂജയിൽ പങ്കെടുത്തത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ സംവിധാനങ്ങളും ഒപ്പം വിപുലമായ ഒരുക്കങ്ങളും സജ്ജീകരിച്ചിരുന്നു. ഡൽഹിയുടെ മിനി ബം​ഗാൾ എന്നറിയപ്പെടുന്ന സ്ഥലമാണ് ചിത്തരഞ്ജൻ പാർക്ക്. ദുർഗാപൂജയുടെ ഭാ​ഗമായി ​ഗംഭീര ഒരുക്കങ്ങൾ തയാറാക്കിയത്. ആയിരക്കണക്കിന് വിശ്വാസികൾ ഇതിനോടകം പൂജയിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി : അന്വേഷണത്തിന് മൂന്നംഗ സമിതി

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചു .ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി അഞ്ജുവിന്റെയും കോഴിക്കോട് ചാത്തമംഗലം സ്വദേശി ബിനീഷിന്റെയും രണ്ടാമത്തെ...

വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്

ന്യൂഡൽഹി : 2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേ‍ൽ പുരസ്കാരം മൂന്ന് പേർക്ക് .അമേരിക്കൻ ശാസ്ത്രജ്ഞനായ കാൾ ഡൈസറോത്ത്, ജർമൻ ഗവേഷകരായ പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്കാണ് പുരസ്‌കാരം. തലച്ചോറിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനം...
- Advertisment -

Most Popular

- Advertisement -