Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജനുവരിയിൽ 5000...

ജനുവരിയിൽ 5000 പേർക്ക് തൊഴിൽ : വിജ്ഞാന ആലപ്പുഴ പദ്ധതിയ്ക്ക് തുടക്കമായി

ആലപ്പുഴ : ജില്ലയിലെ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ പദ്ധതിയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായാണ് യോഗ്യതയുടെയും ശേഷികളുടെയും അടിസ്ഥാനത്തിൽ തൊഴിൽ അന്വേഷകർക്ക് അവസരങ്ങൾ തുറന്നു നൽകുന്ന വിജ്ഞാന ആലപ്പുഴ പദ്ധതി ആരംഭിക്കുന്നത്.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ റിസോഴ്സ് പെഴ്സൺമാർക്കുള്ള പരിശീലന പരിപാടി മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജനുവരിയിൽ നടത്തുന്ന തൊഴിൽമേളയിലൂടെ 5000 പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്താകെയുള്ള തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും ജില്ലയിലെ തൊഴിലന്വേഷകരുടെ പട്ടിക തയ്യാറാക്കുന്നതിനും കഴിയുന്ന വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.ഇതിലേക്ക് ഉദ്യോഗാർഥികളെ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിന് റിസോഴ്സ് പെഴ്സൺമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാർഥിയുടെ പ്രൊഫൈൽ തയ്യാറാക്കുന്നതിനും അവർക്ക് സ്കിൽ ഡെവലപ്പ്മെന്റ് പരിശീലനം നൽകുന്നതിനും പദ്ധതിയുണ്ട്. ഇതിനായി ജോബ് സ്റ്റേഷനുകൾ ആരംഭിക്കും.

കീ റിസോഴ്സ് പെഴ്സൺ, പ്രൊഫഷണൽ റിസോഴ്സ് പെഴ്സൺ എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ട് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റിസോഴ്സ് പെഴ്സൺമാർ ഉണ്ടാകും.ജില്ലാതല റിസോഴ്സ് പെഴ്സൺമാർക്കുള്ള പരിശീലന പരിപാടിയിൽ എച്ച് സലാം എം എൽ എ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓംപ്രകാശ് മാഥുർ ഗവർണറായി ചുമതലയേറ്റു

തിരുവനന്തപുരം : കേരള ഗവർണറായി ഓംപ്രകാശ് മാഥുർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി ഡി സതീശനും...

ലഹരിക്കെതിരെ കേരളയാത്രയുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം: ഫ്ലാഗ്ഓഫ് ജൂലൈ 4ന് കാസർഗോഡ്

കോട്ടയം : സമൂഹത്തിലും യുവാക്കളിലും വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ യാത്രയുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം. ജൂലൈ 4ന് കാസർഗോഡ് നിന്നാരംഭിക്കുന്ന സന്ദേശയാത്ര 12ന് തിരുവനന്തപുരത്ത് സമാപിക്കും. ലഹരി വിരുദ്ധ പ്രചാരണ...
- Advertisment -

Most Popular

- Advertisement -