Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsലെബനനിൽ ഹിസ്ബുള്ളക്കെതിരെ...

ലെബനനിൽ ഹിസ്ബുള്ളക്കെതിരെ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ

ടെൽഅവീവ്‌ : തെക്കൻ ലെബനനിൽ ഹിസ്ബുള്ളക്കെതിരായി കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. മേഖലയിൽ നിയന്ത്രിത ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആർട്ടിലറി വിഭാഗവും ദൗത്യത്തിൽ പങ്കാളികളാണ്.

ഇസ്രായേലിന്റെ വടക്കൻ മേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലെബനൻ ഗ്രാമങ്ങളിൽ നിന്നും സുരക്ഷാ ഭീഷണി ഉയരുന്നുണ്ടെന്നും ഇത് ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും സൈന്യം വ്യക്തമാക്കി. ബെയ്റൂട്ടിന്റെ തെക്ക് ഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആക്രമണത്തിന് മുൻപ് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.

അതെസമയം ,ഇസ്രായേൽ സൈന്യം കരയുദ്ധം ആരംഭിച്ചാൽ തിരിച്ചടിക്കാൻ തയ്യാറാണെന്ന് ഹിസ്ബുള്ള ഡെപ്യൂട്ടി ലീഡർ നയിം ഖാസിം പറ‍ഞ്ഞു. അതിർത്തിയിൽ അദൈസക്കും കഫർകിലയ്‌ക്കും ഇടയിലായി ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയതായും ഹിസ്ബുള്ള അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനിയെ കുടുക്കാൻ സഹായിച്ച ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം

കോട്ടയം: പത്തോളം മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ  കുടുക്കാൻ പൊലീസിനെയും നാട്ടുകാരെയും സഹായിച്ച ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ മണർകാട്...

നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ അധ്യക്ഷന്മാർ

ന്യൂഡൽഹി : നാല് സംസ്ഥാനങ്ങളിലെ ബിജെപി ഘടകങ്ങൾക്ക് പുതിയ അധ്യക്ഷന്മാർ.ഡൽഹി , ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലാണ് പുതിയ പ്രസിഡന്റുമാരെ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ പ്രഖ്യാപിച്ചത് .നിയമനങ്ങള്‍ ഉടനടി പ്രാബല്യത്തില്‍...
- Advertisment -

Most Popular

- Advertisement -