Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതൃക്കാര്‍ത്തിക പ്രഭയില്‍...

തൃക്കാര്‍ത്തിക പ്രഭയില്‍ ശബരിമല സന്നിധാനം

ശബരിമല : വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, എക്‌സിക്യുട്ടീവ് ഓഫീസര്‍ ഒ. ജി. ബിജു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസൻ, സോപാനം സ്പെഷ്യൽ ഓഫീസർ ബിജു വി. നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന നടന്നു.സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിച്ചു. തുടർന്ന് സന്നിധാനത്ത് കമ്പവിളക്ക് തെളിഞ്ഞു. വിവിധ വകുപ്പുകളുടെ ഓഫീസിന് മുന്നിലും കാർത്തിക ദീപങ്ങൾ തെളിഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിൽ സർക്കാർ ബസുകളില്‍ വനിതകളുടെ സൗജന്യയാത്രാ പദ്ധതി ആരംഭിച്ചു

ന്യൂഡൽഹി: ബംഗാളില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രാ പദ്ധതി ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കി തുടങ്ങി. ബിജെപി സര്‍ക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയെന്ന് മന്ത്രി അഗ്നിമിത്ര പോള്‍ പറഞ്ഞു. ദക്ഷിണ...

മഴ : 7 ജില്ലകളിൽ യെല്ലോ അല‍ർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. 7  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -