Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപതിനാറാം നിയമസഭ...

പതിനാറാം നിയമസഭ നിലവിൽ വന്നു : നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : 2026 ലെ കേരളാ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ രാവിലെ 9ന് എം എൽ എ മാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോ ടേം സ്പീക്കർ ജി സുധാകരൻ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്.

ഫൈസൽ ബാബു, മാണി സി കാപ്പൻ, ഡോ. മാത്യു കുഴൽനാടൻ, സന്ദീപ് വാര്യർ, ഷിബു ബേബി ജോൺ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, രമേഷ് പിഷാരടി എന്നിവർ ഇംഗ്ലീഷിലും, എ കെ എം അഷറഫ് കന്നഡയിലും, എഫ് രാജ തമിഴിലും മറ്റംഗങ്ങൾ മലയാളത്തിലുമാണ് സത്യവാചകം ചൊല്ലിയത്.

പ്രോ ടേം സ്പീക്കറായി സഭ നിയന്ത്രിച്ച ജി സുധാകരൻ മേയ് 20ന് ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 22നാണ് നിയമസഭ സ്പീക്കർ തിരഞ്ഞെടുപ്പ്. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

ന്യൂഡൽഹി : സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തപ്പെട്ടതായി റിപ്പോർട്ടുകൾ . ക്രിപ്റ്റോകറൻസി സംബന്ധിച്ച വീഡിയോകൾ കോടതിയുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.യുഎസ് കമ്പനിയായ റിപ്പിൾ ലാബ്സിന്റെ ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട വിഡിയോകളാണ് പ്രചരിക്കുന്നത്.സുപ്രീം കോടതിയിലെ...

പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയും: ഇ.എം.സി പഠന റിപ്പോർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്പത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. വൈകുന്നേരം 6...
- Advertisment -

Most Popular

- Advertisement -