Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകടലിൽ കുടുങ്ങിയ...

കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി

ആലപ്പുഴ: എഞ്ചിൻ തകരാറായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി. തിങ്കളാഴ്ച്ച രാവിലെ ആറ് മണിക്കാണ് അഴീക്കൽ തുറമുഖത്ത് നിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെ കൊല്ലം നീണ്ടകര സ്വദേശി അരോണി. എ എന്നയാളുടെ ഉടമസ്ഥതയിലുള്ള ജീസസ് എന്ന വള്ളം എഞ്ചിൻ തകരാർ മൂലം കുടുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചത്.

തുടർന്ന് തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ സംഘം ഉടൻ സ്ഥലത്തേക്ക് പുറപ്പെട്ടു. വള്ളവും അതിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളെയും റെസ്ക്യൂ സംഘം സുരക്ഷിതമായി തുറമുഖത്ത് എത്തിച്ചു. മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം സി പി ഒ അരുൺ ബി, ലൈഫ് ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: യാത്ര പ്രശ്നങ്ങൾ ജില്ലാ കളക്ടർ നേരിട്ട് വിലയിരുത്തി

ആലപ്പുഴ : തുറവൂർ മുതൽ അരൂർ വരെയുള്ള എലിവേറ്റഡ് ഹൈവേയുടെ നിർമാണ പ്രവർത്തികളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആദ്യഘട്ടമായി അരൂർ നിന്നും തുറവൂർ വരെയുള്ള നിലവിലുള്ള നിർമ്മാണ പ്രവർത്തികളുടെ കിഴക്കുഭാഗത്തെ...

നൂതന സാങ്കേതികവിദ്യ  ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയെ നവീകരിക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍

പന്തളം: നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി പൊതുവിദ്യാഭ്യാസ മേഖലയെ നവീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ...
- Advertisment -

Most Popular

- Advertisement -