Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള സത്രക്കടവിൽ...

ആറന്മുള സത്രക്കടവിൽ സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു

ആറന്മുള : പള്ളിയോട സേവാ സംഘം കഴിഞ്ഞ 3 ദിവസമായി ആറന്മുള സത്രക്കടവിൽ സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു. പരിശീലനത്തിൽ 300 ഓളം കുട്ടികൾ പങ്കെടുത്തു.
   
2018 ൽ ഉണ്ടായ മഹാ പ്രളയത്തിൽ നീന്തൽ അറിയാത്തത്തു കാരണം രക്ഷാ പ്രവർത്തനം ഏറെ ദുഷ്‌കരം ആയിരുന്നു. അതു മനസ്സിലാക്കി നിരവധി രക്ഷാ കർത്താക്കൾ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനായി കൂട്ടിക്കൊണ്ട് വന്നു. വെള്ളത്തിൽ ഇറങ്ങാനുള്ള ഭയം മാറ്റിയെടുക്കുക എന്നതായിരുന്നു ഇത്തവണത്തെ പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യം.
   
നീന്തൽ പരിശീലനത്തോടൊപ്പം, വെള്ളത്തിൽ വീഴുന്നവരെ എങ്ങിനെ രക്ഷപെടുത്തണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വെള്ളം കുടിച്ചാൽ ചെയ്യേണ്ട പ്രഥമശുശ്രുഷ തുടങ്ങിയ കാര്യങ്ങളും പരിശീലന കളരിയിൽ പങ്കെടുത്ത കുട്ടികൾക്കു വ്യക്തമാക്കി കൊടുത്തു. പത്തനംതിട്ട ഫെയർ ഫോഴ്സിലെ എസ്എഫ്ആർ ഒ പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്യുബാ ടീമീനൊപ്പം പള്ളിയോടം അമരക്കാരനായ നെടുമ്പ്രയാർ തങ്കച്ചനും പരിശീലനത്തിൽ പങ്കാളിയായി.
   
മൂന്നാം ദിവസത്തെ പരിശീലനം ആറന്മുള എസ് എച്ച് ഓ  പ്രവീൺ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാ സംഘം പ്രസിഡന്റ്‌ കെ വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ്‌ മാലിമേൽ, പരിശീലന കളരി ജനറൽ കൺവീനർ എം കെ ശശികുമാർ പണ്ടനാട്, കൺവീനർമാരായ പി ആർ ഷാജി, ശശി മാലക്കര, സി കെ ജയപ്രകാശ്, മനേഷ് എസ് നായർ, മോഹൻ ജി നായർ, സി ജി പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. നീന്തൽ പരിശീലനകളരി വരും വർഷവും തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.

പള്ളിയോട സേവാ സംഘം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ  സദസ്സ് ഏപ്രിൽ 11നു രാവിലെ 9.30 നു ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേരള ഗവർണർ

തിരുവനന്തപുരം: പൗരസ്ത്യ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ ലഹരി വിരുദ്ധ സന്ദേശയാത്ര മാതൃകാപരമാണെന്നും,   നേതൃത്വം നൽകിയവരെ അഭിനന്ദിക്കുന്നുവെന്നും കേരള ഗവർണർ  രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ....

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും : ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന  ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും.  മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങി തുടങ്ങും. യന്ത്രവല്‍കൃത ബോട്ടുകളും...
- Advertisment -

Most Popular

- Advertisement -