Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurഅങ്കണവാടിയില്‍ വീണ്...

അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക് : ആശുപത്രിലെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ലെന്ന് ആരോപണം

കണ്ണൂർ : കണ്ണൂർ വെടിവെപ്പിഞ്ചലിൽ അങ്കണവാടിയില്‍ വെച്ച് വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്.കുട്ടിയെ ആശുപത്രിലെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് കളിക്കുന്നതിനിടെ കുട്ടിക്ക് പരിക്കേറ്റത്.

കുട്ടിയ്ക്ക് പരിക്കേറ്റത് ജീവനക്കാർ വീട്ടില്‍ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയി ചികിത്സ നൽകിയുമില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു . വൈകിട്ട് വീട്ടിലേക്ക് കൊണ്ടുപോകാനായി ബന്ധുവെത്തിയപ്പോഴാണ് തലയിലുള്ള മുറിവ് ശ്രദ്ധയിൽപ്പെട്ടത്. രാത്രിയോടെ കുട്ടിക്ക് ശക്തമായ പനി അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും കൊണ്ടുപോവുകയായിരുന്നു.അംഗനവാടി ജീവനക്കാർക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിൽ വെച്ചാണ് അന്ത്യം. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകനും ആദ്യ ഡയറക്ടറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ...

ദേശീയസുരക്ഷ: 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നതായി സർവേ

ന്യൂഡൽഹി: മൂന്നാം മോദിസർക്കാരിന്റെ  ഒന്നാംവാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് പുതിയ സർവേ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം ദേശീയ സുരക്ഷാ വിഷയങ്ങളിൽ രാജ്യത്തെ 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി...
- Advertisment -

Most Popular

- Advertisement -