Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപെട്രോളിലെ എഥനോൾ...

പെട്രോളിലെ എഥനോൾ സാന്നിധ്യം ; പമ്പുകളിൽ മിന്നൽ പരിശോധന

ആലപ്പുഴ : പെട്രോളിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച  അനുപാതത്തിൽ എഥനോൾ  സാന്നിധ്യവും അതിന്റെ അളവും പാലിക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുന്നതിനു  ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസർ  എം ആർ മനോജ്കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ  പരിശോധന നടത്തി.

അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ ആലപ്പി പെട്രോളിയം പമ്പിലും, കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ അമ്പാടി ഫ്യൂവൽസ് പമ്പിലുമായിരുന്നു  പരിശോധന നിയമാനുസൃതമായി സാമ്പിളുകൾ ശേഖരിച്ചു. 

ശേഖരിച്ച സാമ്പിളുകൾ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലേക്ക് അയച്ചു.  വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ എം.ആർ മനോജ്കുമാർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ : ആലപ്പുഴ - ചങ്ങനാശ്ശേരി എ.സി. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പള്ളാത്തുരുത്തിയിൽ നാളെ (വ്യാഴം) മുതൽ ശനിയാഴ്ച വരെ രാത്രി ഗതാഗതം നിരോധിക്കും. രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ ആംബുലൻസ്...

പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: പരിഗണനയിലിരുന്ന എല്ലാ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഭൂപതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി...
- Advertisment -

Most Popular

- Advertisement -