Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramവീട്ടിലെ പ്രസവത്തിനിടെ...

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം : മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി.കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് അസ്മയുടെ മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോർട്ടത്തിൽ കണ്ടെത്തി.

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടിൽ നടന്ന പ്രസവത്തെ തുടർന്ന് അസ്മ മരിക്കുന്നത്.അസ്മയുടെ അഞ്ചാമത്തേ പ്രസവമാണ് .അസ്മ ജന്മം നല്‍കിയ കുഞ്ഞ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

അതേസമയം ,വീട്ടിലെ പ്രസവത്തെ തുടർന്ന് രക്തം വാർന്ന് യുവതി മരിച്ചത് മനപൂർവമുള്ള നരഹത്യക്ക് തുല്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ശക്തമായി എതിർക്കണമെന്നും മന്ത്രി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ പട്ടിക ചോർന്നു : എൽഡി ക്ലർക്കിന് സസ്പെൻഷൻ

പത്തനംതിട്ട : പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെ കളക്ടർ എസ്. പ്രേം കൃഷ്ണൻ സസ്പെൻഡ് ചെയ്തു. കോന്നി താലൂക്ക് ഓഫിസിലെ എല്‍ഡി ക്ലർക്ക് യദു കൃഷ്ണനെയാണ് സസ്‌പെൻഡ്...

മഞ്ഞപ്പിത്തം : മലപ്പുറത്ത് ഒരാൾ മരിച്ചു

മലപ്പുറം : മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചു. പെവുന്തറ സ്വദേശി അച്ചിപ്ര അബ്ദുൽ സത്താറാണ് മരിച്ചത്. വണ്ടൂരിൽ പുതുതായി പ്രവർത്തനം തുടങ്ങിയ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ്...
- Advertisment -

Most Popular

- Advertisement -