Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaബിലീവേഴ്സ് ഫാർമസിയുടെ...

ബിലീവേഴ്സ് ഫാർമസിയുടെ പുതിയ ശാഖ ആലപ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു

ആലപ്പുഴ: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ കീഴിലുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ബിലീവേഴ്സ് ഫാർമസിയുടെ പുതിയ ശാഖ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. ഭാരത് പെട്രോളിയത്തിന് എതിർവശത്തായി സജ്ജീകരിച്ചിരിക്കുന്ന പുതിയ ഫാർമസിയുടെ ഉദ്ഘാടനം ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി.ഇ.ഒ യു മായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര നിർവ്വഹിച്ചു.

ആലപ്പുഴയിലെ ജനങ്ങൾക്ക് ഏറ്റവും വിശ്വസനീയവും മികച്ചതുമായ ആരോഗ്യസേവനങ്ങളും മരുന്നുകളും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര  പറഞ്ഞു. ചടങ്ങിൽ അസോസിയേറ്റ് ഡയറക്ടർ  സണ്ണി കുരുവിള, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  റോസി മാർസെൽ, റവ. ഡീക്കൻ അഭിജിത്ത്,  ഫാർമസി വിഭാഗം മേധാവി ബിജു തോമസ് എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹിന്ദു സമാജം അധികാരത്തിലും സമ്പന്നതയിലും  കൂടുതൽ സംഘടിതരാകണം: മഹാ മണ്ഡലേശ്വർ

കൊച്ചി: ഹിന്ദു സമാജം അധികാരത്തിലും സമ്പന്നതയിലും സാമൂഹ്യ ശക്തിയിലും കൂടുതൽ സംഘടിതരാകാൻ സജ്ജരാകണമെന്ന് മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ് ആഹ്വാനം ചെയ്തു. ഹിന്ദു ഐക്യവേദിയുടെ ഹിന്ദു നേതൃസമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മഹാ...

നദികളിലെ മണലെടുപ്പ്: പരിസ്ഥിതി വകുപ്പിന്റെ അനുമതി കാത്ത് നിർമ്മാണമേഖല

​പത്തനംതിട്ട: ജില്ലയിലെ വിവിധ നദികളിൽ അടിഞ്ഞുകൂടിയ മണൽ വാരുന്നതിന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയുടെ (SEIAA) അനുമതി വൈകുന്നത് നിർമ്മാണ മേഖലയ്ക്കും പ്രാദേശിക വികസനത്തിനും തിരിച്ചടിയാകുന്നു. പ്രളയത്തിനു ശേഷം പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിൽ...
- Advertisment -

Most Popular

- Advertisement -