Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴയിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴയുടെ നഗര ഹൃദയത്തിൽ  അരങ്ങേറിയ സാംസ്കാരിക ഘോഷയാത്ര ആവേശകരമായ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.

ആലപ്പുഴ നഗരസഭ അങ്കണം മുതൽ മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ട് വരെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ആലപ്പുഴ ജില്ലാ ഭരണകേന്ദ്രത്തിൻ്റെയും   ആലപ്പുഴ നഗരസഭയുടെയും ജില്ലാ ടൂറിസം വകുപ്പിൻ്റെയും നേതൃത്വത്തിൽ കൾച്ചറൽ കമ്മറ്റിസംഘടിപ്പിച്ച ഘോഷയാത്ര ജില്ലാ കളക്ടർ ഷാജി വി നായർ  ഫ്ലാഗ് ഓഫ് ചെയ്തു.

ഓണത്തിന്റെ തനിമയും കേരളീയ കലാരൂപങ്ങളുടെ വൈവിധ്യവും നെഹ്റു ട്രോഫിയുടെ ആവേശവും ഒരുമിക്കുന്നതായിരുന്നു ഘോഷയാത്ര.തെയ്യം, പുലിക്കളി, കാവടിയാട്ടം, ഗരുഡൻ പൈറ്റ്, വഞ്ചിപ്പാട്ട് തുടങ്ങിയ പരമ്പരാഗത കേരളീയ കലാരൂപങ്ങളും ശിങ്കാരിമേളത്തിൻ്റെയും പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും ആവേശകരമായ താളമേളങ്ങളും,  അമ്മൻകുടം, ബാൻഡ് സെറ്റ്, നാസിക് ധോൽ  എന്നിവയും അണിനിരന്നപ്പോൾ വഴിയോരങ്ങളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികൾക്ക്  അവിസ്മരണീയമായ അനുഭവമായി മാറി.

തുടർന്ന് മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ സാംസ്‌കാരിക ഘോഷയാത്രയുടെ സമാപന സമ്മേളനം നടന്നു. ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി നാടിന്റെ ഒരുമയും സ്നേഹവും വിളിച്ചോതുന്ന ജനകീയോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ പറഞ്ഞു.

നെഹ്‌റുട്രോഫി വള്ളം കളി സാംസ്‌കാരിക ഘോഷയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലോത്സവം എന്നതിലുപരി, വള്ളംകളിയെ സ്നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും കോർത്തിണക്കുന്ന സാംസ്കാരിക കൂട്ടായ്മയായി ഇത് മാറിയതായി അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം : കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു.വാളകം തെക്കേഅമ്പലക്കര പുത്തൻവീട്ടിൽ ബിനോയിയുടെയും സിമിയുട‌െയും മകൾ അഹന്ന ബിനോയ് ആണ് മരിച്ചത്.അഞ്ചലിലെ കരാട്ടെ പരിശീലന കേന്ദ്രത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.കരാട്ടെ...

ജോർദാനിൽ നിന്നും ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചു

തിരുവനന്തപുരം: സന്ദർശക വീസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ വെടിയേറ്റു മരിച്ചു.തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തുമ്പ ആറാട്ടുവഴി സ്വദേശി എഡിസനും തുടയിൽ വെടിയേറ്റു....
- Advertisment -

Most Popular

- Advertisement -