Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഎം.ടിക്ക് സംസ്ഥാന...

എം.ടിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം നാളെ

തിരുവനന്തപുരം : എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഡിസംബർ 31 ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

എം.ടിയുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി പിന്നണി ഗായകൻ രവിശങ്കർ നയിക്കുന്ന സംഗീതാർച്ചന, എം.ടിയുടെ സാഹിത്യകൃതികൾ, തിരക്കഥകൾ എന്നിവ ഉൾപ്പെടുന്ന പുസ്തകപ്രദർശനം, എം.ടിയുടെ ചലച്ചിത്ര ജീവിതത്തിലെ അനർഘനിമിഷങ്ങൾ ഒപ്പിയെടുത്ത ഫോട്ടോപ്രദർശനം, മികച്ച സിനിമയ്ക്കുള്ള 1973ലെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ‘നിർമ്മാല്യ’ത്തിന്റെ പ്രദർശനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

എം.ടി. വാസുദേവൻ നായരുടെ പുസ്തകങ്ങളുടെ പ്രദർശന-വിപണനം ഇതോടൊപ്പം ടാഗോർ തിയറ്റർ പരിസരത്ത് നടക്കും. 12 പ്രസാധകർ പങ്കെടുക്കുന്ന പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. സാഹിത്യരംഗത്തെ പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠം ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടിയ എം.ടിയുടെ കഥാ-ലേഖന സമാഹാരങ്ങളും നോവലുകളും തിരക്കഥകളും ഓർമ്മക്കുറിപ്പുകളും ഉൾപ്പെടെ പ്രദർശനത്തിനുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള കിറ്റുകൾ പിടികൂടി

വയനാട് : വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റുകൾ പിടികൂടി.തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശി കുമാറിന്റെ വീടിന് സമീപത്തെ മില്ലിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്.തിരഞ്ഞെടുപ്പ് ഫ്ലൈയിങ്...

ഡോ.കെ.ആര്‍.നാരായണന്റെ പ്രതിമ രാജ്ഭവനില്‍ രാഷ്‌ട്രപതി അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം : മുൻ രാഷ്‌ട്രപതി ഡോ.കെ.ആര്‍.നാരായണന്റെ പ്രതിമ രാജ്ഭവനില്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു അനാച്ഛാദനം ചെയ്തു.രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു കെ. ആർ നാരായണനെന്ന് രാഷ്‌ട്രപതി അനുസ്മരിച്ചു.ചടങ്ങിൽ മുന്‍ രാഷ്ട്രപതി റാംനാഥ്...
- Advertisment -

Most Popular

- Advertisement -