Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകോളേജ് വിദ്യാർഥിനിയെ...

കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 5 പേരെ കോയിപ്രം പൊലീസ്  പിടികൂടി.

കോഴഞ്ചേരി : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മാനസിക വെല്ലുവിളി പേരിടുന്ന കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 5 പേരെ കോയിപ്രം പൊലീസ് ഇന്ന് രാത്രി പിടികൂടി. കസ്‌റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് കോയിപ്രം പൊലീസ് അറിയിച്ചു.

പ്രതികൾക്കെതിരെ 8 കേസുകൾ ചുമത്തിയിട്ടുണ്ടെന്നാണ് അറിവ്. കോഴഞ്ചേരി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. ആദ്യം പീഡിപ്പിച്ചവർ മറ്റുള്ളവർക്ക് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈമാറി അവരും പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച പരാതി ലഭിച്ചത്. തുടർന്ന് ഡിവൈ എസ് പി എസ്. നന്ദകുമാറിൻ്റെ നിർദേശത്തെ തുടർന്ന് വനിതാ പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കോയിപ്രം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികൾ കോയിപ്രം സ്റ്റേഷൻ പരിധിയിൽ ഉള്ളവരാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തീവച്ചു നശിപ്പിച്ചു

ചങ്ങനാശേരി : യുഡിഎഫ് സ്ഥാനാര്‍ത്ഥി വിനു ജോബിന്റെ തൃക്കൊടിത്താനം പഞ്ചായത്തിലെ പിടികപ്പടി -ചെമ്പുപുറം റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തീവച്ചു നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഇതു സംബന്ധിച്ച് തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തുകയും...

അഫ്ഗാൻ പൗരന്മാരുടെ ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

വാഷിംഗ്‌ടൺ : വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ അഫ്ഗാൻ പൗരൻ പിടിയിലായതിന് പിന്നാലെ അഫ്ഗാൻ പൗരന്മാരുടെ ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്. അനിശ്ചിതകാലത്തേക്ക് അപേക്ഷകളിൽ ഇനി നടപടിയെടുക്കില്ലെന്നാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ...
- Advertisment -

Most Popular

- Advertisement -