Thursday, August 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണ...

ശബരിമല സ്വർണ കൊള്ളയിൽ സി ബി ഐ അന്വേഷണം നടത്തും : അമിത് ഷാ

കൊച്ചി : എൻ ഡി എ അധികാരത്തിൽ വന്നാൽ ശബരിമല സ്വർണ കൊള്ളയിൽ സി ബി ഐ അന്വേഷണം നടത്തി കുറ്റവാളികളെ തുറങ്കിലടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കുന്നത്തുനാടിൽ എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..

ഏപ്രിൽ 9 ന് വോട്ട് ചെയ്ത് എൻ ഡി എ യ്‌ക്ക് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചാൽ ശബരിമല കള്ളന്മാരെ എല്ലാം രണ്ട് മാസത്തിനുള്ളിൽ ജയിലിലിടും. 2500 രൂപ സ്ത്രീകളുടെ അകൗണ്ടിലേക്ക് എത്തിക്കും ഒരു വർഷം രണ്ട് സിലിണ്ടർ സൗജന്യമായി നൽകും.രണ്ട് വര്‍ഷത്തിനുള്ളിൽ എയിംസിന്‍റെ പണി തുടങ്ങുമെന്നും അമിത് ഷാ പറഞ്ഞു.

2014ൽ എൻഡിഎയുടെ വോട്ട് ശതമാനം 14 ആയിരുന്നു. 2019ൽ 16 ആയും 2024ൽ 20 ശതമാനവുമായി ഉയര്‍ന്നു.സമ്പൂർണ സാക്ഷരത ആദ്യം കൈവരിച്ച കേരളത്തിലെ വിദ്യാർത്ഥികൾ ഭാവി സുരക്ഷിതമാക്കാൻ ഇപ്പോൾ കേരളം വിടുകയാണ് .600 ക്രിസ്ത്യൻ കുടുംബങ്ങളുടെ കിടപ്പാടം ഇല്ലാതായപ്പോൾ ഇടതും വലതും മിണ്ടിയില്ല.രണ്ട് മുന്നണികളും നാണയത്തിന്റെ ഇരുവശങ്ങളാണ്.അമിത്ഷാ ആരോപിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക്: ഇന്ന്  67,172 അയ്യപ്പഭക്തർ ശബരിമലയിൽ ദർശനത്തിനെത്തി

ശബരിമല : മകരവിളക്കിന്റെ ഭാഗമായി ഇന്ന് (4) 67,172 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. വൈകീട്ട് ആറ് വരെയുള്ള കണക്കാണിത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ...

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ  അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവര്‍ഷം, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ  അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്,...
- Advertisment -

Most Popular

- Advertisement -