Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsകൈപ്പട്ടൂർ–ഓമല്ലൂർ റോഡിൽ...

കൈപ്പട്ടൂർ–ഓമല്ലൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം; വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗ് യാത്രക്കാർക്ക് ദുരിതമാകുന്നു

പത്തനംതിട്ട: കൈപ്പട്ടൂർ മുതൽ ഓമല്ലൂർ വരെയുള്ള റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നതായി പരാതി. റോഡരികിലെ തട്ടുകടകളിലും ഭക്ഷണശാലകളിലും എത്തുന്നവർ വാഹനങ്ങൾ റോഡിനോട് ചേർന്ന് അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതോടെ ഇതുവഴിയുള്ള യാത്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമാകുകയാണ്.

വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് ഗതാഗതക്കുരുക്ക് കൂടുതലായി അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവർ കാറുകളും ഇരുചക്രവാഹനങ്ങളും റോഡിന്റെ വശങ്ങളിൽ നിരനിരയായി നിർത്തിയിടുന്നത് റോഡിന്റെ വീതി കുറയ്ക്കുന്നു. ഇതോടെ എതിർദിശകളിൽ നിന്ന് ഒരേസമയം വാഹനങ്ങൾ എത്തുമ്പോൾ സുഗമമായ യാത്ര സാധ്യമാകാത്ത സ്ഥിതിയാണ്.

ഗതാഗതനിയന്ത്രണത്തിന് ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ ഗതാഗത തടസം സൃഷ്‌ടിക്കുന്നതായാണ് ആക്ഷേപം. നിയമം പാലിക്കേണ്ടവർ തന്നെ ഗതാഗത തടസ്സത്തിന് ഇടയാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നാട്ടുകാർക്കിടയിൽ വിമർശനത്തിനും ഇടയാക്കുന്നുണ്ട്.

അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും തിരക്കിനിടയിലൂടെ കടന്നുപോകാൻ പ്രയാസമുണ്ടാകാനുള്ള സാഹചര്യമുണ്ട്. ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന ആശങ്കയും ഉയരുന്നു. തട്ടുകടകളിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് ആവശ്യമായ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനും റോഡരികിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള ഉത്രട്ടാതി വള്ളംകളി ജലഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു

ആറന്മുള: പമ്പാനദിയുടെ ഓളപ്പരപ്പിൽ ഭക്തിയും പാരമ്പര്യവും തുഴയെറിഞ്ഞ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം. പതിനായിരക്കണക്കിന് ഭക്തരെയും കാണികളെയും സാക്ഷിനിർത്തി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വർണ്ണശബളമായ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ജാതി-മത...

ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് വൻ 43 ലിറ്റർ വിദേശ മദ്യം പിടിച്ചു

വയനാട് : റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്നും 43 ലിറ്റർ വിദേശ മദ്യം എക്‌സൈസ് പിടിച്ചു.ഏഴ് ലിറ്റർ വൈനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട...
- Advertisment -

Most Popular

- Advertisement -