Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള ഉത്രട്ടാതി...

ആറന്മുള ഉത്രട്ടാതി വള്ളംകളി ജലഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു

ആറന്മുള: പമ്പാനദിയുടെ ഓളപ്പരപ്പിൽ ഭക്തിയും പാരമ്പര്യവും തുഴയെറിഞ്ഞ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം. പതിനായിരക്കണക്കിന് ഭക്തരെയും കാണികളെയും സാക്ഷിനിർത്തി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വർണ്ണശബളമായ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ജാതി-മത ഭേദമന്യേ നാട് ഒന്നിച്ചുചേരുന്ന ആറന്മുള വള്ളംകളി മാനവികതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ഉദാത്ത മാതൃകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

സത്രക്കടവിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ മുഖ്യാതിഥിയായി. സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലസേചന മന്ത്രി മോൻസ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, അബിൻ വർക്കി എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബശിവൻ അധ്യക്ഷത വഹിച്ചു.

വിവിധ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും കരനാഥന്മാരും വേദിയിൽ സന്നിഹിതരായിരുന്നു.ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തതോടെ വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ താളമൊപ്പിച്ച് എ, ബി ബാച്ചുകളിലായി പള്ളിയോടങ്ങൾ പമ്പയിലൂടെ തുഴയെറിഞ്ഞു നീങ്ങി. അലങ്കരിച്ച അമരവും അണിയവുമായി എത്തിയ പള്ളിയോടങ്ങളെ ഇരുകരകളിലും തടിച്ചുകൂടിയ ജനാവലി ആർപ്പുവിളികളോടെയും വായ്ക്കുരവകളോടെയും എതിരേറ്റു. ജലഘോഷയാത്രയ്ക്ക് പിന്നാലെ ആവേശകരമായ മത്സരവള്ളംകളി ആരംഭിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ തമ്മിൽ കൂട്ടതല്ല്

തിരുവല്ല : പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ തമ്മിൽ കൂട്ടതല്ല്. ഉത്രാടം മുതൽ തുടങ്ങിയ ചേരിതിരിഞ്ഞുള്ള അടിപിടിയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി അയച്ചു. തിരുവോണ ദിവസവും പരസ്പരം...

കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഡിഎംകെ ; ലോക്‌സഭയിൽ ഇരിപ്പിടം മാറ്റാൻ കത്ത്‌ നൽകി

ന്യൂഡൽഹി : തമിഴ്‌നാട്ടില്‍ ടിവികെയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ തുടർന്ന് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് ഡിഎംകെ. പാര്‍ലമെന്റില്‍ സീറ്റ് മാറ്റം ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇന്ത്യാസഖ്യത്തിലെ കക്ഷികളായ...
- Advertisment -

Most Popular

- Advertisement -