Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസ്പാ കൂട്ടബലാത്സംഗക്കേസിൽ...

സ്പാ കൂട്ടബലാത്സംഗക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ

തിരുവല്ല: തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ.  മഞ്ഞാടി സ്വദേശി ഷിന്‍റോ പി സണ്ണി (22) ആണ് ചങ്ങനാശേരിയിൽ നിന്ന് പിടിയിലായത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗുണ്ടാ പിരിവ് നൽകാത്ത വിരോധത്തിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് പൊലീസ് കേസ്.

ബലാത്സംഗത്തിന് സഹപ്രവർത്തയുടെ ഒത്താശ ഉണ്ടെന്ന് ആരോപണവും സ്പാ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതിയായ മരണ സുബിനും സംഘവും സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് പൊലീസ്.

ഗുണ്ടാപിരിവ് നൽകാത്തതിലെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഒന്നാംപ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് അന്വേഷണ സംഘം പറയുന്നത്. സ്പായിലെ സഹപ്രവർത്തക ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന ആരോപണത്തിൽ അന്വേഷണം തുടരുകയാണ്. മരണ സുബിനടക്കം ആറ് പേരെയാണ് കേസിൽ ആദ്യം പ്രതിചേർത്തത്.

സിസിടിവി ദൃശ്യം കൂടുതൽ പരിശോധിച്ചതിൽ നിന്നാണ് ഏഴാമത് ഒരു പ്രതി കൂടി ഉണ്ടെന്ന് പൊലീസ് സ്ഥിതികരിച്ചത്. ഫെബ്രുവരി ഒന്നാം തീയതിയാണ് തിരുവല്ല നഗരത്തോട് ചേർന്നുള്ള സ്പായിൽ കാപ്പാ പ്രതി മരണ സുബിൻ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആൾ താമസമില്ലാത്ത വീടിന് തീയിട്ട കേസിൽ അയൽവാസി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ ആൾ താമസമില്ലാത്ത വീടിന് തീയിട്ട കേസിൽ അയൽവാസി അറസ്റ്റിൽ.റാന്നി പഞ്ചായത്ത് അംഗം പാണ്ഡ്യൻ പാറ നരിക്കുഴി വലിയ പറമ്പിൽ ഗീതാ സുരേഷിന്റെ വീടിനാണ് ഇന്ന് രാവിലെ തീയിട്ടത്....

എട്ടു വർഷംകൊണ്ട്  മൂന്നരലക്ഷത്തിലധികം  പട്ടയങ്ങൾ സംസ്ഥാനത്ത്  വിതരണം ചെയ്തു :റവന്യൂ മന്ത്രി കെ രാജൻ

ആലപ്പുഴ : കഴിഞ്ഞ എട്ടു  വർഷംകൊണ്ട്   3,57000 പട്ടയങ്ങൾ സംസ്ഥാനത്ത്  വിതരണം ചെയ്‌തെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ  സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത്  അകെ പട്ടയം ലഭിച്ച കുടുംബങ്ങളുടെ എണ്ണം ...
- Advertisment -

Most Popular

- Advertisement -