Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗൺമാൻമാരുടെ മർദ്ദനക്കേസിൽ...

ഗൺമാൻമാരുടെ മർദ്ദനക്കേസിൽ മുഖം നോക്കാതെ നടപടിയെടുക്കും: രമേശ് ചെന്നിത്തല

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ മനസ്സാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവർത്തിയാണോ അന്ന് നടന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ നോക്കിയ സംഭവത്തിൽ നിയമം അതിന്റെ വഴിക്ക് ഇടപെടുന്നതാണ് ഇപ്പോൾ കാണുന്നത്.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും അന്നത്തെ മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ അധികാരമേറ്റ ശേഷം യു.ഡി.എഫ്. സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിൽ ഒന്നായിരുന്നു എസ്.ഐ.ടി. രൂപീകരണം. അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ അഞ്ച് പൊലീസുകാരെ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ചില കാര്യങ്ങളൊന്നും അത്ര പെട്ടെന്ന് മറക്കാനാകില്ലെന്നും ചെന്നിത്തല ഹരിപ്പാട് പറഞ്ഞു. എസ്ഐടി അന്വേഷണത്തിൽ ആഭ്യന്തരമന്ത്രി എന്ന നിലയിൽ താൻ യാതൊരു വിധത്തിലും ഇടപെടില്ല. ഒരു കേസ് അന്വേഷണത്തിലും ഇടപെടാത്ത നയമാണ് ഈ സർക്കാരിനുള്ളത്. മർദ്ദനം അഴിച്ചുവിട്ട ഗൺമാൻമാർ ആരും തന്നെ നിയമത്തിന് അതീതരല്ല.

സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്തുവരും. നിയമം അതിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകും. കേസിൽ താനോ മ മുഖ്യമന്ത്രിയോ ഇടപെടില്ല. നിയമം കൈയിലെടുക്കാനും അക്രമം കാണിക്കാനും ആര് വന്നാലും അതിനെ ശക്തമായി അമർച്ച ചെയ്യും.

പത്തു വർഷം നാട് ഭരിച്ചവർ ഇപ്പോൾ ചെറിയ സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്ത് വലിയ കലാപം ഉണ്ടാക്കാൻ നോക്കുകയാണ്. ജനങ്ങൾ ഇതെല്ലാം കൃത്യമായി കാണുന്നുണ്ടെന്നും അക്രമത്തിന്റെ പാത സി.പി.എം. അടിയന്തിരമായി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ അധികാരമാറ്റമൊക്കെ സ്വാഭാവികമാണ്. യു.ഡി.എഫ്. എവിടെയും അക്രമം നടത്തിയിട്ടില്ല,  നിയമം ആര് കൈയിലെടുത്താലും കർശന നടപടി ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലബനനില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍: നിരവധിപേര്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍

ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നതിനിടെ  ലബനനില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ലബനനിലെ സൈദ, നബാത്തിയ ജില്ലകളിലും തെക്കന്‍ മേഖലകളില്‍ ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. മാര്‍ച്ച് 2 ന് ഇസ്രായേല്‍...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപ്പശി ഉത്സവത്തിന്  കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ 2025 അൽപ്പശി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സുപ്രണ്ട്  ബിനോദ് ജോർജിന്റെ  നേതൃത്വത്തിൽ ജോയിന്റ് സൂപ്രണ്ട് അഖിൽ എസ് നായരിൽ നിന്നും...
- Advertisment -

Most Popular

- Advertisement -