കൊച്ചി : നെടുമ്പാശേരി വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈലിനും മറ്റ് നാല് പ്രതികൾക്കും ജാമ്യം നിഷേധിച്ചു .എറണാകുളം അഡിഷനൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്.സുഹൈൽ സജീവിനെതിരെ നരഹത്യ കുറ്റവും, ബാക്കി മൂന്ന് പേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത് .





