Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅന്താരാഷ്ട്ര ദുരന്ത...

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം : അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു

ആലപ്പുഴ: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും, ആലപ്പുഴ ഫയർ റെസ്ക്യൂ വകുപ്പും സംയുക്തമായി  സന്നദ്ധ രക്ഷാപ്രവർത്തകസേനയായ അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണം  ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി അധ്യക്ഷനായി.

ജില്ലയിലെ ഫയർ ആൻഡ് റസ്ക്യു ഓഫീസർ നിർദ്ദേശിച്ച 10 ആപ്ദ മിത്ര പ്രവർത്തകർക്കുള്ള ബാഡ്ജ് ഓഫ് ഓണർ ജില്ല കളക്ടർ  സമ്മാനിച്ചു.  എ.ഡി.എം  ആശ സി എബ്രഹാം ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഫയർ ഓഫീസർ  രാംകുമാർ, ആലപ്പുഴ, ചേർത്തല, തകഴി ഫയർ സ്റ്റേഷൻ ഓഫീസർമാർ,വിവിധ സ്റ്റേഷനുകളിലെ ഫയർമാൻമാർ,ജില്ലാ ഹസാർഡ് അനലിസ്റ്റ് ചിന്തു സി , ഡി എം പ്ലാൻ ജില്ലാ കോർഡിനേറ്റർ രാഹുൽ കുമാർ എസ്, ദുരന്തനിവാരണവിഭാഗം ഉദ്യോഗസ്ഥർ,കില ബ്ലോക്ക് കോർഡിനേറ്റർ അജിന ചന്ദ്രൻ, ശീതൾ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി: മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നൽകുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ അറിയിച്ചു. മുൻഗണനാകാർഡുകളായ മഞ്ഞ,...

കടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു

മുണ്ടക്കയം : മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു.പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം വീടിനു സമീപത്ത് വെച്ചാണ് കടന്നൽ ആക്രമിച്ചത്. ബന്ധുക്കളായ 3...
- Advertisment -

Most Popular

- Advertisement -