Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKannurഡാഷ് മോനേ...

ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് : തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ

കണ്ണൂർ : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.”ഡാഷ് മോനേ രേവന്താ… മറുപടി പിന്നാലെ വരുന്നുണ്ട്” എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു .‘പോ മോനേ വിജയാ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അടുത്തിടെ രേവന്ത് റെഡ്ഡി നടത്തിയ പരാമർശത്തേക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിണറായി വിജയൻ .

മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .നേമത്തെ സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം .മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു : പരാതി

കോഴിക്കോട് : സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ രണ്ടു മാസം പ്രായമായ കുഞ്ഞ് മരിച്ചു.ചേളാന്നൂർ സ്വദേശികളായ ഷാദിയ ഷെറിൻ- ഇംത്യാസ് ദമ്പതികളുടെ മകൻ എമിൽ ആദം ആണ് മരിച്ചത്. സംഭവത്തിൽ സ്വകാര്യ...

ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം സുസജ്ജം: ആകെ വോട്ടര്‍മാര്‍ 14,29,700 –  ജില്ലാ കലക്ടര്‍

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം പൂര്‍ണ സജ്ജമായെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. മണ്ഡലത്തില്‍ ആകെ 14,29,700 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,83,307 പുരുഷന്‍മാരും 7,46,384 സ്ത്രീകളും...
- Advertisment -

Most Popular

- Advertisement -