Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsNationalഡിജിപിൻ സംവിധാനവുമായി...

ഡിജിപിൻ സംവിധാനവുമായി തപാൽ വകുപ്പ്

ന്യൂഡൽഹി : ഓരോ മേൽവിലാസത്തിനും പ്രത്യേക ഡിജിറ്റല്‍ അഡ്രസ് സംവിധാനവുമായി തപാൽ വകുപ്പ്. മേൽവിലാസക്കാരന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കുന്ന സംവിധാനമായ ഡിജിപിൻ ആണ് തപാൽ വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത് .ഈ സംവിധാനം ഉപയോഗിച്ച് 4 മീറ്റര്‍ പരിധിയില്‍ വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും.

പ്രദേശം, തെരുവ്, വീട്ടു നമ്പറുകൾ എന്നിവ ചേർന്നതാണ് ഒരു സാധാരണ തപാൽ വിലാസം. ഒരു സ്ഥലത്തിന്റെ അക്ഷാംശ രേഖാംശത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഡിജിപിൻ. മുൻകൂട്ടി നിശ്ചയിച്ച ചിഹ്നങ്ങൾ ഉപയോഗിച്ച് 10 പ്രതീകങ്ങളുള്ള ആൽഫാന്യൂമെറിക് ഫോർമാറ്റിലേക്ക് എൻകോഡ് ചെയ്തിരിക്കുന്നു. പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും. 

ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. https://dac.indiapost.gov.in/mydigipin/home സന്ദർശിച്ചാൽ ഉപയോക്താക്കൾക്ക് സ്വന്തം മേൽവിലാസത്തിന്റെ ഡിജിപിന്‍ ലഭിക്കും.കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലഭിക്കുന്നതിനും ഓൺലൈൻ ഡെലിവറികളും അടിയന്തര സേവനങ്ങൾക്കുമെല്ലാം ഈ സംവിധാനം സഹായമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമീബിക് മസ്തിഷ്ക ജ്വരം : സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലം രണ്ടുപേർ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനും ആണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ഇത്തവണ...

ശബരിമല നട ഇന്ന് അടയ്ക്കും ; നാൽപതു വർഷത്തിനു ശേഷം മാളികപ്പുറത്ത് വിദ്യാരംഭം നടന്നു

പത്തനംതിട്ട : തുലാമാസ പൂജകളും വിജയദശമി ആഘോഷങ്ങളും പൂർത്തിയാക്കി ശബരിമല ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് (വ്യാഴാഴ്ച) രാത്രി 10 ന് അടയ്ക്കും. തുലാമാസ പൂജയും വിജയദശമിയും ഒരുമിച്ചു വന്ന ഇത്തവണത്തെ പ്രത്യേകത, നാല്...
- Advertisment -

Most Popular

- Advertisement -