Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅടുത്ത ദിവസങ്ങളിൽ...

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കോട്ടയം : മെയ് 25 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .ഇടിമിന്നലോടും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കാണ് സാധ്യത .

സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്ററിനും 5.8 കിലോമീറ്ററിനും ഇടയിൽ ഉയരത്തിലായി, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ മുതൽ തെക്കുകിഴക്കൻ അറബിക്കടൽ വരെ ഒരു ന്യൂനമർദ്ദ പാത്തി (Trough) നിലനിൽക്കുന്നുണ്ട്. ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, മാന്നാർ ഉൾക്കടൽ അതിനോട് ചേർന്നുള്ള കന്യാകുമാരി മേഖല എന്നിവയ്ക്ക് മുകളിലൂടെ കടന്നുപോകുന്നു

കൂടാതെ, അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ, കന്യാകുമാരി തീരം, തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ-മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടലിന്റെ ബാക്കി ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു .കാലവർഷം നാളെ കേരളത്തിൽ എത്തുമെന്നായിരുന്നു മുൻ പ്രവചനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുവത്സരാഘോഷം : ബെവ്കോയിൽ 125 കോടി രൂപയുടെ വിൽപന

തിരുവനന്തപുരം : പുതുവർഷത്തലേന്ന് ബെവ്‌കോയുടെ ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യവിൽപന .കഴിഞ്ഞ പുതുവർഷത്തെക്കാൾ 16.93 കോടി രൂപയുടെ അധിക വിൽപനയാണ് ഇത്തവണ നടന്നത്.കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ വി‍ൽപനയുമായി ഒന്നാം...

ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

തിരുവല്ല: വയനാട് ലോക്സഭാ മണ്ഡലത്തിൽ റിക്കോർഡ് ഭൂരിപക്ഷം നേടിയ  പ്രിയങ്ക ഗാന്ധിയുടെയും, പാലക്കാട്  നിയമസഭാ മണ്ഡലത്തിൽ ഉജ്വല വിജയം നേടിയ രാഹുൽ മാങ്കുട്ടത്തിന്റെയും വിജയത്തിൽ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ...
- Advertisment -

Most Popular

- Advertisement -