Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ഇടത്താവള...

ശബരിമല ഇടത്താവള നടത്തിപ്പിന് സർവ്വകക്ഷി യോഗം വിളിക്കണം: ബിജെപി

തിരുവല്ല : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് തിരുവല്ല നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ നടത്തിപ്പും മുന്നൊരുക്കങ്ങളും സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി അടിയന്തരമായി സർവ്വകക്ഷി യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റി നഗരസഭാ ചെയർപേഴ്സനും സെക്രട്ടറിക്കും കത്ത് നൽകി.

ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് തിരുവല്ല നഗരസഭാ സ്റ്റേഡിയം. തീർഥാടകർക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം, ശുചിമുറി, വിശ്രമ സൗകര്യം, വൈദ്യസഹായം, സുരക്ഷ, മാലിന്യസംസ്കരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കേണ്ടത് അത്യാവശ്യമാണ്.

ഇത്തരം വിപുലമായ തീർഥാടന ക്രമീകരണങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും മത-സാമൂഹിക സംഘടനകളുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിക്കുന്നത് കൂടുതൽ ജനകീയവും സുതാര്യവുമായ നടത്തിപ്പിന് സഹായകരമാകും. കഴിഞ്ഞ വർഷങ്ങളിലെ ഇടത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ, ചെലവുകൾ, കരാറുകൾ, അടിസ്ഥാന സൗകര്യങ്ങൾ, തീർഥാടകർക്ക് ലഭിച്ച സേവനങ്ങൾ എന്നിവ യോഗത്തിൽ വിശദമായി വിലയിരുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഇടത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള രാഷ്ട്രീയ തർക്കങ്ങൾക്കും ഇടനൽകാതെ, ശബരിമല തീർഥാടകരുടെ താൽപര്യം മുൻനിർത്തി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി മുന്നൊരുക്കങ്ങൾ നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡണ്ട് രാജേഷ് കൃഷ്ണ, വൈസ് പ്രസിഡൻറ് ജയൻ ജനാർദ്ദനൻ, പാർലമെന്റ്കാര്യ ലീഡർ രാധാകൃഷ്ണൻ വേണാട്, ഐടി & സോഷ്യൽ മീഡിയ കൺവീനർ പ്രവീൺകുമാർ എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി യുകെയിൽ : വ്യാപാര കരാറിൽ ഒപ്പുവച്ചേക്കും

ലണ്ടൻ : രണ്ട് ദിവസത്തെ സന്ദ‍ർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുകെയിലെത്തി.വിമാനത്താവളത്തിന് പുറത്ത് ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി.യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി മോദി ചർച്ച നടത്തും. സ്വതന്ത്ര വ്യാപാര കരാറിൽ...

ബെംഗളൂരു നഗരത്തിൽ വൻ ലഹരിവേട്ട : 9 മലയാളികൾ പിടിയിൽ

ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ മൂന്നിടങ്ങളിലായി നടന്ന റെയ്ഡുകളിൽ 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു.സംഭവത്തിൽ യുവ എൻജിനീയറടക്കം 9 മലയാളികളും ഇടനിലക്കാരനായ ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്. ബെംഗളൂരുവില്‍ എന്‍ജിനീയറായ മലയാളിയായ ജിജോ...
- Advertisment -

Most Popular

- Advertisement -