Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ട് മാസമായി...

രണ്ട് മാസമായി ഫണ്ട് നൽകുന്നില്ല : സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കടുത്ത പ്രതിസന്ധിയിൽ

പത്തനംതിട്ട : ജില്ലയിൽ  ഉൾപ്പെടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന ഉച്ചഭക്ഷണ പദ്ധതി  കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ രണ്ട് മാസമായി സർക്കാരിൽ നിന്നും സ്കൂളുകൾക്ക് ലഭിക്കേണ്ട ഫണ്ട് കുടിശ്ശികയായതാണ് പദ്ധതി നടത്തിപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഉച്ചഭക്ഷണത്തിനുള്ള അരി മാത്രമാണ് സർക്കാരിൽ നിന്നും നേരിട്ട് ലഭിക്കുന്നത്.

ബാക്കിയുള്ള പല വ്യഞ്ജനങ്ങൾ, പച്ചക്കറി, പാചകവാതകം, പാൽ, മുട്ട എന്നിവ വാങ്ങുന്നതിനായി സ്കൂളുകൾക്ക് അനുവദിക്കുന്ന തുകയാണ് രണ്ടു മാസമായി മുടങ്ങിക്കിടക്കുന്നത്. തുച്ഛമായ തുകയാണ് സർക്കാർ ഈ ആവശ്യങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്നത് എന്നതിനൊപ്പം, പൊതുവിപണിയിൽ ഉൽപ്പന്നങ്ങൾക്കുണ്ടായ അമിതമായ വിലക്കയറ്റവും പ്രഥമാധ്യാപകരെയും പാചകത്തൊഴിലാളികളെയും കടക്കെണിയിലാക്കുകയാണ്.

പൊതുവിപണിയിൽ സാധനങ്ങൾക്കുണ്ടായ കടുത്ത വിലക്കയറ്റവും സർക്കാർ നൽകുന്ന ധനസഹായവും തമ്മിൽ വലിയ അന്തരമാണ് നിലനിൽക്കുന്നത്. സർക്കാർ ധനസഹായ ഘടന (ഒരു കുട്ടിയ്ക്ക് ദിവസേന)150 കുട്ടികൾ വരെയുള്ള സ്കൂളുകൾ: കുട്ടിയൊന്നിന് 8 രൂപ. 151 മുതൽ 500 വരെ കുട്ടികൾ: കുട്ടിയൊന്നിന് 7 രൂപ . 500-ൽ കൂടുതൽ കുട്ടികൾ: കുട്ടിയൊന്നിന് 6 രൂപ

ആഴ്ചയിൽ രണ്ട് ദിവസം 150 മില്ലി ലിറ്റർ പാലും ഒരു ദിവസം മുട്ടയും നൽകണമെന്ന നിർദ്ദേശം ഈ തുകയ്ക്കുള്ളിൽ നിന്നാണ് നടപ്പിലാക്കേണ്ടത്. പ്രൈമറി, യു.പി സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ അധ്യാപകരും പ്രഥമാധ്യാപകരും സ്വന്തം കൈയിൽ നിന്നും കടം വാങ്ങിയുമാണ് പല വ്യഞ്ജനങ്ങളും പച്ചക്കറികളും വാങ്ങുന്നത്.

പൊതുവിപണിയിൽ സാധനങ്ങൾക്ക അമിതവിലയുള്ളപ്പോൾ തികച്ചും യാഥാർത്ഥ്യവിരുദ്ധമായ പഴയ നിരക്കിലാണ് സർക്കാർ തുക അനുവദിക്കുന്നത്. നിലവിൽ വിപണിയിൽ ഒരു കിലോ പച്ചക്കറിയ്ക്ക് 60 മുതൽ 90 രൂപ വരെയും, വെളിച്ചെണ്ണയ്ക്ക് 190 രൂപയ്ക്ക് മുകളിലുമാണ് വില. ഒരു കുട്ടിയ്ക്ക് 8 രൂപ വീതം സർക്കാർ നൽകുന്ന തുക ഉപയോഗിച്ച് ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും പച്ചക്കറിക്കറിയും നൽകുക എന്നത് നിലവിലെ സാഹചര്യത്തിൽ സാധ്യമല്ല.

കടകളിൽ നിന്നും കടമായി സാധനങ്ങൾ വാങ്ങി നൽകിയിരുന്ന അധ്യാപകർക്ക് ഇനി നൽകാൻ കഴിയില്ലെന്ന് വ്യാപാരികളും വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചഭക്ഷണ കുടിശ്ശിക ഉടനടി തീർത്തുനൽകാനും, നിലവിലെ വിപണി വിലയ്ക്കനുസരിച്ച് ഉച്ചഭക്ഷണ ഫണ്ട് പുതുക്കി നിശ്ചയിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അധ്യാപക സംഘടനകളും പിടിഎ കമ്മിറ്റികളും ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 23-04-2026 Karunya Plus KN-620

1st Prize ₹1,00,00,000/- PO 384654 (ERNAKULAM) Consolation Prize ₹5,000/- PN 384654 PP 384654 PR 384654 PS 384654 PT 384654 PU 384654 PV 384654 PW 384654 PX 384654...

കശ്മീരിൽ തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം : 9 പേർ കൊല്ലപ്പെട്ടു

ശ്രീനഗർ : കശ്മീരിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 33പേർക്കു പരുക്കേറ്റു. ഇന്നലെ വൈകി‌ട്ട് 6.10 ന് റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ...
- Advertisment -

Most Popular

- Advertisement -