Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsവെഞ്ഞാറമൂട് കോളേജിൽ...

വെഞ്ഞാറമൂട് കോളേജിൽ മദ്യപസംഘത്തിന്റെ ആക്രമണം ; വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

തിരുവനന്തപുരം : വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളേജിലെ ബിടെക് വിദ്യാർഥിയ്ക്ക് മദ്യപസംഘത്തിന്റെ ആക്രമണത്തിൽ കാഴ്ചശേഷി നഷ്ടമായതായി പരാതി. കോളജിലെ വിദ്യാര്‍ഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അല്‍ അമീനാണ് (20) മര്‍ദനമേറ്റത്.

കഴിഞ്ഞ ഞായറാഴ്ച കോളജ് വാര്‍ഷികാഘോഷ പരിപാടിക്കിടെ പുറത്തുനിന്നെത്തിയ മദ്യപസംഘം കുട്ടികളുമായി അടിപിടി ഉണ്ടാക്കുകയും അടിപിടിയ്ക്കിടെ അൽ അമീന് പരിക്കേൽക്കുകയുമായിരുന്നു. ആക്രമണത്തില്‍ അല്‍ അമീന്റെ ഇടതു കണ്ണിന്റെ റെറ്റിന തകര്‍ന്നു. സംഭവത്തിൽ കണ്ടലറിയാവുന്ന നാല് പേർക്കെതിരെ വെഞ്ഞാറമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ ആക്കുന്നതിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് "കേരള" എന്നതിന് പകരം ‘കേരളം’ എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി .2024 ജൂണിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യർത്ഥിക്കുന്ന...

മഴ മുന്നറിയിപ്പില്‍ മാറ്റം :  മൂന്ന് ജില്ലകളിൽ  യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
- Advertisment -

Most Popular

- Advertisement -