Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅശ്ലീലസന്ദേശങ്ങൾ അയക്കുകയും...

അശ്ലീലസന്ദേശങ്ങൾ അയക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത പ്രതി പിടിയിൽ

പത്തനംതിട്ട :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശങ്ങൾ അയക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത പ്രതിയെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള തെക്കേമല,പുന്നക്കാടു ചിറയിൽ, കുന്നേൽ ഹൌസിൽ കണ്ണനെന്ന അബു കണ്ണൻ( 31) ആണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം എസ് ഐ വി വിഷ്ണുവാണ്‌ കേസെടുത്തത്.

തുടർന്ന് വനിതാ എസ് ഐ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞവർഷം നവംബർ 12 നാണ് സംഭവം. കുട്ടിയുടെ ഫോണിലേക്ക് ഫേസ്ബുക് മെസ്സഞ്ചർ വഴി  അശ്ലീല സന്ദേശങ്ങൾ അയച്ചു ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും, കുട്ടി വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തു എന്നതാണ് പരാതി.

എസ് ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ  പ്രതിയെ വീടിനടുത്തുനിന്നും  കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

45,000 ടൺ എൽപിജിയുമായി ‘സർവ് ശക്തി’  സൂപ്പർടാങ്കർ  ഹോർമുസ്  കടന്നു: 13-ന് ഇന്ത്യയിൽ എത്തും

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. 45,000 ടൺ എൽപിജിയുമായി 'സർവ് ശക്തി'  സൂപ്പർടാങ്കർ  ഹോർമുസ് സുരഷിതമായി കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഇന്നലെ ഉച്ചയോടെയാണ്...

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ് കേരളാ പോലീസ് : മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയായാണ് കേരളാ പോലീസ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ കേരളാ പോലീസിന്റെ 68-ാ മത് രൂപീകരണ വാർഷികദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനവും...
- Advertisment -

Most Popular

- Advertisement -