Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി സ്ഫോടനത്തിലെ...

ഡൽഹി സ്ഫോടനത്തിലെ കുറ്റവാളികൾക്ക്  കഠിനശിക്ഷ ഉറപ്പാക്കും: അമിത് ഷാ

ന്യൂദൽഹി: ഡൽഹി സ്ഫോടനത്തിലെ കുറ്റവാളികളെ  വേട്ടയാടിപ്പിടിടിക്കുമെന്നും അവർ ചെയ്ത കുറ്റകൃത്യത്തിന് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഫരീദാബാദിൽ നടന്ന നോർത്തേൺ സോണൽ കൗൺസിലിന്റെ (എൻസെജഡ്അസി) 32-ാമത് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭീകരതയെ അതിന്റെ വേരോടെ പിഴുതെടുക്കുകയാണ് ലക്ഷ്യം, അദ്ദേഹം പറഞ്ഞു. ഡൽഹി സ്ഫോടനത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. ദൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ മറ്റൊരു നിവാസിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.

ഡാനിഷ് എന്നറിയപ്പെടുന്ന ജാസിർ ബിലാൽ വാണി എന്ന പ്രതി ചാവേർ ബോംബർ ഡോ. ഉമർ ഉൻ നബിയുമായി അടുത്ത ബന്ധം പുലർത്തിയതായും സാങ്കേതിക സഹായം നൽകിയതായും തെളിവുകൾ ലഭിച്ചു. അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ട് സ്വദേശിയായ വാണി ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ സജീവ പങ്കുവഹിച്ചതായി കരുതപ്പെടുന്നു.

ദേശീയ തലസ്ഥാനത്ത് നടന്ന സ്‌ഫോടനത്തിന് മുമ്പ് അയാൾ ഡ്രോണുകൾ പരിഷ്‌കരിക്കുകയും റോക്കറ്റുകൾ നിർമ്മിക്കാൻ ശ്രമിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുവന്നു. ഡൽഹി സ്‌ഫോടനം നവംബർ 10 ന് വൈകിട്ട് ആയിരുന്നു നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യോഗാസന ജഡ്ജസ് പരിശീലനം

തിരുവല്ല :  യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ജില്ലാതല യോഗാസന ജഡ്ജസ് പരിശീലനം നടത്തി.നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ പ്രസന്ന കുമാരി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് മുരളീകൃഷ്ണൻ എസ്....

നാവിക ഉപരോധം വിജയമെന്ന് യുഎസ് : തിരിച്ചടിക്കുമെന്ന് ഇറാൻ

വാഷിംഗ്‌ടൺ : ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെയുള്ള നാവിക ഉപരോധം വിജയമെന്ന് യുഎസ്.ഉപരോധം നിലവിൽ വന്നതിനു ശേഷം ഒരു കപ്പൽ പോലും ഇറാൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കാനോ അവിടെനിന്ന് പുറത്തു കടക്കാനോ അനുവദിച്ചിട്ടില്ലെന്നും ഉപരോധം മറികടക്കാൻ...
- Advertisment -

Most Popular

- Advertisement -