Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ മെഡിക്കൽ...

സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ  ജനറേറ്റർ റൂമിന് തീ പിടിച്ചു

തിരുവല്ല : തിരുവല്ലയിലെ സ്വകാര്യ  മെഡിക്കൽ കോളേജ് ആശുപത്രിയിലെ  ജനറേറ്റർ റൂമിന് തീ പിടിച്ചു.  ആശുപത്രി കെട്ടിടത്തിന് പിൻവശത്തായി പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിന് സമീപമുള്ള ജനറേറ്റർ റൂമിനാണ് തീപിടിച്ചത്.

ജനറേറ്റർ റൂമിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാർ തീപിടുത്തം ഉണ്ടായതിന് പിന്നാലെ റൂമിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് ആശുപത്രിയിലേക്കുള്ള കെഎസ്ഇബി ലൈനിൽ രാത്രിയോടെ തകരാർ സംഭവിച്ചിരുന്നു. തകരാർ പരിഹരിക്കുന്നതിനുള്ള ജോലികൾ രാവിലെ മുതൽക്കേ ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് ജനറേറ്റർ മുഖേനയാണ് ആശുപത്രി പൂർണമായും പ്രവർത്തിച്ചിരുന്നത്.

ജനറേറ്ററിൽ നിന്നും പുറത്തേക്കുള്ള കണക്ഷനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയിൽ നിന്നും എത്തിയ മൂന്ന് അഗ്നി രക്ഷാ സേന യൂണിറ്റുകളുടെ തീവ്ര ശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണ വിധേയമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജൂൺ 5 നും 7 നും റേഷൻകടകൾക്ക് അവധി

തിരുവനന്തപുരം : കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജൂൺ 4 വരെ നീട്ടിയ മെയ് മാസത്തെ റേഷൻ വിതരണം പൂർത്തിയായി. ഒരു മാസത്തെ വിതരണം അവസാനിച്ചാൽ കണക്കുകൾ കൃത്യതപ്പെടുത്തുന്നതിനായി അടുത്ത മാസത്തിന്റെ ആദ്യദിനം റേഷൻകടകൾക്ക് നല്കുന്ന...

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു : ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ...
- Advertisment -

Most Popular

- Advertisement -