Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുലിനെ അയോഗ്യനാക്കാൻ...

രാഹുലിനെ അയോഗ്യനാക്കാൻ നിയമോപദേശം തേടുമെന്ന് സ്പീക്കർ

തിരുവനന്തപുരം : മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കാൻ നിയമോപദേശം തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു .വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കും.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ പറഞ്ഞു.

ബലാത്സം​ഗ കേസിൽ ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.പത്തനംതിട്ട എആർ ക്യാംപിലെ ചോദ്യം ചെയ്യലിനു ശേഷം വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ രാഹുലിനെ എത്തിച്ചപ്പോൾ ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത് സംഘർഷത്തിൽ കലാശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷിഗെല്ല രോഗബാധ: സ്കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കും: മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: സ്കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കലക്ടറേറ്റ് ഗവി ഹാളിൽ...

മലയാളി പ്രവാസികൾ 22 ലക്ഷം; കഴിഞ്ഞ വർഷം നാട്ടിലേക്കെത്തിയത് 2.16 ലക്ഷം കോടി രൂപ

തിരുവനന്തപുരം : മലയാളി പ്രവാസികൾ 2023ൽ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപ. 22 ലക്ഷം മലയാളികളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നത്. 2023ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിലാണ്...
- Advertisment -

Most Popular

- Advertisement -